ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളില്‍ 10, 12 ക്ലാസുകളിലേക്ക് ഓഫ്‌ലൈന്‍ പരീക്ഷ നടത്തുന്നതിന് എതിരായ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോര്‍ഡുകള്‍ എന്നിവ വാര്‍ഷിക പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിന് എതിരായ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ പ്രതീക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷം വാര്‍ഷിക പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിന് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. ഇത്തവണയും സമാനമായ ഉത്തരവ് കോടതിയില്‍ നിന്ന് ഉണ്ടാകണമെന്ന് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ തവണ പുറപ്പടുവിച്ച ഉത്തരവ് എല്ലാ വര്‍ഷവും ആവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. ബോര്‍ഡുകള്‍ പരീക്ഷ നടത്തുന്നതില്‍ തീരുമാനം പോലും എടുക്കാത്ത സാഹചര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ബോര്‍ഡുകളും ഉദ്യോഗസ്ഥരുമാണ്. ആ തീരുമാനത്തില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം 10, 12 ക്ലാസുകളിലേക്ക് ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് കേരളത്തിന് ആശ്വാസം ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.