ഉക്രെയ്നെതിരെ യുദ്ധ പ്രഖ്യാപനം;പിന്നാലെ പടനീക്കവും മിസൈല്‍ ആക്രമണവുമായി റഷ്യ

ഉക്രെയ്നെതിരെ യുദ്ധ പ്രഖ്യാപനം;പിന്നാലെ പടനീക്കവും മിസൈല്‍ ആക്രമണവുമായി റഷ്യ

മോസ്‌കോ: ഉക്രെയ്നെതിരെ റഷ്യയുടെ യുദ്ധ പ്രഖ്യാപനവും പിന്നാലെ ശക്തമായ പട നീക്കവും. ഉക്രെയ്നിന്റെ കിഴക്കന്‍ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്.ക്രമറ്റോസ്‌ക്കില്‍ ആറിടത്ത് മിസൈല്‍ ആക്രമണവും സ്‌ഫോടനവും നടത്തി. തലസ്ഥാനമായ കീവിലും സ്‌ഫോടനം നടന്നതായാണ് വിവരം.

ഉക്രെയ്നിന്റെ ഭൂവിഭാഗത്തിലേക്ക് സൈനിക നീക്കം അനിവാര്യമെന്ന ഔദ്യോഗിക പ്രഖ്യാപനം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നടത്തിയിരുന്നു.എത്രയും പെട്ടന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് ശാസനം.യുദ്ധ പ്രഖ്യാപനത്തോടെ റഷ്യയുടെ രണ്ടു ലക്ഷം സൈനികരെ യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് നീങ്ങാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉക്രെയ്ന്റെ വിമത മേഖലയില്‍ രണ്ടു ദിവസമായി റഷ്യ ടാങ്കുകളെ പ്രവേശിപ്പിച്ചിരുന്നു. ഡോണിയാസ്‌ക്-ലാഹോസ്‌ക് മേഖലകളില്‍ റഷ്യ വിമത സൈന്യത്തിന് തുറന്ന സഹായവും നല്‍കുന്നു.

രണ്ടു ദിവസം മുന്നേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് പുടിന്റെ നീക്കം. ജര്‍മ്മനി വാതക പൈപ്പ് ലൈന്‍ പണി നിര്‍ത്തിവെച്ചതും തങ്ങളെ ബാധിക്കില്ലന്നാണ് പുടിന്‍ പറയുന്നത്.

ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ അടിയന്തിര യോഗം നടക്കുന്നതിനിടെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയത്. റഷ്യക്കെതിരെ സൈനിക പ്രതിരോധം നടത്തുമെന്ന് പ്രഖ്യാപിച്ച നാറ്റോ-അമേരിക്കന്‍ സൈന്യത്തിന്റെ നടപടിയില്‍ തീര്‍ത്തും അവ്യക്തതയാണുള്ളത്. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക ഉപരോധം മാത്രമാണ് നിലവില്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഉക്രെയിന്റെ ഔദ്യോഗിക മേഖലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള സൈന്യമാണ് ഇപ്പോള്‍ അതിര്‍ത്തി കടക്കാന്‍ നീങ്ങുന്നത്.ഉക്രെയ് നെ പൂര്‍ണ്ണമായും നിരായുധീകരിക്കുമെന്നാണ് പുടിന്റെ ഭീഷണി. ഡോണ്‍ബാസ്‌ക് എന്നറിയപ്പെടുന്ന ഡോണിയാസ്‌ക്-ലുഹാന്‍സ്‌ക് മേഖലയിലെ റഷ്യന്‍ അനുകൂല വിമത സൈന്യവും ഉക്രെയിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങുന്നതായാണ് സൂചന.

ലോകരാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ തീരുമാനത്തിനെതിരെ ഒന്നും ചെയ്യാനാകില്ലെന്നും ഉക്രെയ്ന്‍ ഒരു രാജ്യമല്ലെന്നും പുടിന്റെ ശക്തമായ മുന്നറിയിപ്പ് പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് യുദ്ധ പ്രഖ്യാപനം നടന്നിരിക്കുന്നത്. റഷ്യക്കെതിരെ ശക്തമായ സൈനിക നീക്കത്തിനുള്ള ഒരു തീരുമാനവും അമേരിക്കയും നാറ്റോ സഖ്യവും എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.