തിരുവനന്തപുരം : ഉക്രെയ്നില്‍ സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ മലയാളി വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത്.
കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ത്ഥികള്‍ ഉക്രെയ്നിലുണ്ടെന്നും ഇവരുടെ സുരക്ഷയെപ്പറ്റിയുമാണ് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നത്. പല വിദ്യാര്‍ത്ഥികളും അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകരുതെന്ന് കരുതി അവിടെ തങ്ങുന്നുണ്ട്. അധികൃതര്‍ ഇവരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളണം. മുഖ്യമന്ത്രി ജയശങ്കറിന് അയച്ച കത്തില്‍ പറയുന്നു.
കേരളത്തിൽ നിന്ന് നിരവധി പേർ ഉണ്ട്. അവരെ തിരികെ കൊണ്ട് വരാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പാടാക്കി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കണമെന്നാന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് കത്തയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.