സിഡ്‌നി: 58 മില്യണ്‍ ഓസ്ട്രലിയന്‍ ഡോളര്‍ മൂല്യം വരുന്ന വന്‍ കഞ്ചാവ് കൃഷിത്തോട്ടം ഓസ്‌ട്രേലിയയില്‍ കണ്ടെത്തി. വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലെ ഒരു ഫാമിലാണ് 16000 കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തിരുന്നത് പോലീസ് പിടിച്ചെടുത്തത്. രാജ്യാന്തര ലഹരി മരുന്നു വില്‍പനയുമായി ബന്ധപ്പെട്ട കണ്ണികളാണ് നിരോധിത കഞ്ചാവ് കൃഷിക്കു പിന്നിലുള്ളതെന്നു പോലീസ് പറഞ്ഞു.
ന്യൂ സൗത്ത് വെയില്‍സിലെ സ്‌റ്റേറ്റ് ക്രൈം കമാന്‍ഡ്‌സ് ഡ്രഗ് ആന്‍ഡ് ഫയര്‍ആംസ് സ്‌ക്വാഡ്, റിച്ച്മണ്ട് പോലീസ് ഡിസ്ട്രിക്റ്റ്, പോള്‍ എയര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് കൃഷിത്തോട്ടം കണ്ടെത്തിയത്. എലങ്കോവന്‍ എന്ന സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ 19 വലിയ ഗ്രീന്‍ ഹൗസ് നിര്‍മിച്ചായിരുന്നു കൃഷി. വളര്‍ച്ചയുെട വിവിധ ഘട്ടങ്ങളിലുള്ള 16000 ചെടികളാണ് 13 ഗ്രീന്‍ ഹൗസില്‍ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഞ്ചാവ് ചെടികള്‍ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഗ്രീന്‍ ഹൗസുകള്‍
ഈ വസ്തുവിലെ ഒരു ഷെഡില്‍നിന്ന് വന്‍ തോതില്‍ കഞ്ചാവ് തൈകളും കണ്ടെത്തി. പ്രദേശം വളഞ്ഞ പോലീസ് സംഘം ഗ്രീന്‍ ഹൗസുകളെല്ലാം പൊളിച്ചുനീക്കുകയും ചെടികള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കണ്ടെത്താനായിട്ടില്ലെന്ന് റിച്ച്മണ്ട് പോലീസ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ഗ്രാന്‍ഡ് എറിക്‌സണ്‍ പറഞ്ഞു. റെയ്ഡ് നടക്കുമ്പോള്‍ കൃഷിത്തോട്ടത്തില്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയയിലെ സംഘടിത കുറ്റകൃത്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വിദൂര മേഖലകളില്‍ സമാനമായ നിലയില്‍ ഇത്തരം കഞ്ചാവ് കൃഷിത്തോട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നിഗമനം. എലങ്കോവനില്‍ പോലീസ് പിടികൂടിയ കഞ്ചാവ് കൃഷിത്തോട്ടം ഒരു വര്‍ഷമായി അവിടെയുണ്ടായിരുന്നു. പ്രദേശവാസികളില്‍ ഒരാള്‍ വിളിച്ചറിയിച്ചതിനെതുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26