ഡ്യൂറന്‍ഡ് ലൈനില്‍ താലിബാന്‍ പാക് സേനയുമായി ഏറ്റുമുട്ടി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഡ്യൂറന്‍ഡ് ലൈനില്‍ താലിബാന്‍ പാക് സേനയുമായി ഏറ്റുമുട്ടി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കാണ്ഡഹാര്‍: താലിബാനിയും പാകിസ്ഥാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡക് ജില്ലയിലെ ഡ്യൂറന്‍ഡ് ലൈനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ ഇതുവരെ 20 സാധാരണക്കാര്‍ക്ക് പരുക്കേറ്റു. ഡ്യൂറന്‍ഡ് ലൈനില്‍ നിന്നും സിവിലിയന്മാര്‍ പലായനം ചെയ്യുകയാണ്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്പിന്‍ ബോള്‍ഡാക്ക് ഗേറ്റില്‍ വച്ച് പാക് അതിര്‍ത്തി കാവല്‍ക്കാര്‍ അഫ്ഗാന്‍ കുട്ടിയെ മര്‍ദിച്ചു. തുടര്‍ന്ന് അഫ്ഗാന്‍ സുരക്ഷാ സേന പാക് കാവല്‍ക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതാണ് ഏറ്റുമുട്ടലിന് കാരണമെന്ന് കാണ്ഡഹാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ സ്പിന്‍ ബോള്‍ഡാക്ക് ഗേറ്റില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അല്‍-ബദര്‍ കോര്‍പ്സില്‍ നിന്നുള്ള സൈനിക സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ സേനയ്ക്ക് മറുപടി നല്‍കാന്‍ സംഘം തയ്യാറെടുക്കുകയാണ്. ഇതുവരെ സംഭവത്തിന്റെ വിശദാംശങ്ങള്‍ സെപിനെ ബോള്‍ഡാക്കിന്റെ അതിര്‍ത്തി ഗേറ്റ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഡ്യൂറന്‍ഡ് ലൈന്‍ വിഷയത്തില്‍ താലിബാനും പാകിസ്ഥാന്‍ തമ്മിലുള്ള ഭിന്നത തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.