സംഘടനാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്

സംഘടനാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്. കെപിസിസി ആസ്ഥാനത്ത് രാവിലെ 10.30ന് പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.

യോഗത്തില്‍ പ്രദേശ് റിട്ടേണിംഗ് ഓഫിസര്‍ ജി.പരമേശ്വര, അസിസ്റ്റന്റ് റിട്ടേണീംഗ് ഓഫീസര്‍ വി.കെ.അറിവഴകന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷക സംഘടനാ, സെല്‍ തുടങ്ങിയവയുടെ പ്രസിഡന്റുമാര്‍, കെപിസിസി മെമ്പര്‍മാര്‍ എന്നിവരും സംബന്ധിക്കും.

അംഗത്വ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ചുമതലക്കാര്‍ക്കും നിയോജക മണ്ഡലം ചുമതലക്കാര്‍ക്കും രാവിലെ 11.30ന് ഇന്ദിരാഭവനില്‍ വച്ച് ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.