റഷ്യയെ പുറത്താക്കി യൂറോപ്യന്‍ മനുഷ്യാവകാശ സംഘടന

റഷ്യയെ പുറത്താക്കി യൂറോപ്യന്‍ മനുഷ്യാവകാശ സംഘടന

വാഷിങ്ടണ്‍: ഉക്രെയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച്‌ യൂറോപ്യന്‍ മനുഷ്യാവകാശ സംഘടനയില്‍ നിന്ന് റഷ്യയെ പുറത്താക്കി. 47 അംഗ കൗണ്‍സിലില്‍ നിന്നാണ് പുറത്താക്കിയത്. ഇന്നലെ ചേര്‍ന്ന യോഗമാണ് സുപ്രധാനതീരുമാനം കൈക്കൊണ്ടത്.

1949ലാണ് സ്ട്രാസ്ബര്‍ഗ് ആസ്ഥാനമാക്കി യൂറോപ്യന്‍ മനുഷ്യാവകാശസംഘടന ആരംഭിച്ചത്. അന്നുമുതല്‍ റഷ്യ അതില്‍ അംഗമാണ്. ഉക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉക്രെയ്ന്‍ സൈനികരോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ ഉക്രെയ്നിയൻ സൈന്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിന്റെ ആഹ്വാനം.

ഉക്രെയ്ന്‍ നേതാക്കളെ 'ഭീകരവാദികള്‍' എന്നും 'മയക്കുമരുന്നിന് അടിമകളായവരുടെയും നവ നാസികളുടെയും ഒരു സംഘം' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അധികാരം നിങ്ങളുടെ കൈകളില്‍ ഏറ്റെടുക്കണമെന്നാണ് ഉക്രെയ്ന്‍ സൈന്യത്തോടുള്ള പുടിന്റെ ആഹ്വാനം. റഷ്യന്‍ സൈന്യം ധീരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പുടിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.