സൂര്യനെ 'തൊട്ടു തൊടാതെ' പാര്‍ക്കര്‍ സോളാര്‍ പ്രോബ്; കവചത്തില്‍ അനുഭവപ്പെട്ട ചൂട് 760 ഡിഗ്രി സെല്‍ഷ്യസ്

സൂര്യനെ 'തൊട്ടു തൊടാതെ' പാര്‍ക്കര്‍ സോളാര്‍ പ്രോബ്; കവചത്തില്‍ അനുഭവപ്പെട്ട ചൂട് 760 ഡിഗ്രി സെല്‍ഷ്യസ്

ന്യൂയോര്‍ക്ക്: സൂര്യന്റെ തൊട്ടുത്തുവരെ 11-ാം തവണയുമെത്തി പാര്‍ക്കര്‍ സോളാര്‍ പ്രോബ്. സൂര്യ വികിരണത്തിനും കൊടും ചൂടിനും എതിരെ കവചമുള്ള ഈ ബഹിരാകാശ പേടകം സൗര പ്രതലത്തില്‍ നിന്ന് 8.5 ദശലക്ഷം കിലോമീറ്റര്‍ വരെ ദൂരെയാണെത്തിയതെന്ന് ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്ന ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ വക്താവ് അറിയിച്ചു.

പേടകം ഏകദേശം 586,860 കിലോമീറ്റര്‍ വേഗതയില്‍ പറന്നാണ് സൂര്യനെ സമീപിച്ചത്. 2018 ല്‍, വിക്ഷേപിച്ച് കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഈ വേഗത കൈവരിച്ചത്.ഏറ്റവും വേഗതയേറിയ ബഹിരാകാശ പേടകമെന്ന റെക്കോര്‍ഡും.ഇക്കുറി സൂര്യനെ സമീപിച്ചപ്പോള്‍ പ്രോബിന്റെ കവചത്തില്‍ 760 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തി.

സൂര്യന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടിയാണ് സോളാര്‍ പ്രോബ് സൂര്യന്റെ ആഴങ്ങളില്‍ ചെന്ന് പരിശോധന നടത്തുന്നത്. സൂര്യനോട് ഇത്ര അടുത്ത് മനുഷ്യ നിര്‍മ്മിതമായ ഒരു വസ്തുവും എത്തിയിട്ടില്ല. സൂര്യനോട് ഏറ്റവും ചേര്‍ന്ന് എത്താനുള്ള പത്താമത്തെ ശ്രമത്തില്‍ പ്രോബ് 8.5 ദശലക്ഷം കിലോമീറ്റര്‍ അകലെ എത്തിയിരുന്നു.


സൂര്യനില്‍ നിന്നുള്ള അതികഠിനമായ ചൂട് മറികടന്ന് 40 ലക്ഷം മൈല്‍ അകലെ വരെ എത്തുക എന്നതാണ് ദൗത്യത്തിന്റെ അന്തിമ ലക്ഷ്യം. ഈ പഠനത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നാസയുടെ 2024 ലെ ചൗന്ദ്ര ദൗത്യത്തിനും പിന്നീട് വരുന്ന ചൊവ്വാ ദൗത്യത്തിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 94 വയസ്സുള്ള യൂജിന്‍ പാര്‍ക്കര്‍ എന്ന അമേരിക്കന്‍ അസ്ട്രോഫിസിസിസ്റ്റില്‍ നിന്നാണ് പാര്‍ക്കര്‍ പ്രോബിന് ഈ പേര് ലഭിക്കുന്നത്. സൂര്യനുമായി ബന്ധപ്പെട്ടുള്ള നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് പാര്‍ക്കര്‍.

സൗരക്കാറ്റുകളുടെ സ്വഭാവവും, സൂര്യന്റെ പുറത്തെ അന്തരീക്ഷം എങ്ങനെയാണ് സൗരപ്രതലത്തേക്കാള്‍ ചൂട് കൂടുതലുള്ളതാകുന്നത് തുടങ്ങിയ കാര്യങ്ങളും പാര്‍ക്കര്‍ സോളാര്‍ പ്രോബ് പഠന വിധേയമാക്കും. സൂര്യന്റെ അന്തരീക്ഷത്തിലെ കാന്തിക തരംഗങ്ങളെ കുറിച്ചുള്ള ചില പുതിയ അറിവുകള്‍ പാര്‍ക്കര്‍ ദൗത്യത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്.


https://twitter.com/NASASun?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1497243878558093320%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fjanamtv.com%2F80507275%2F


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.