ന്യൂഡല്‍ഹി: ഉക്രെയ്ന്‍ രക്ഷാ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുമുണ്ട്.
ഉക്രെയ്‌നില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പടെ 219 പേരാണ് ഉണ്ടായിരുന്നത്. ഉക്രെയ്ന്‍ രക്ഷാ ദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേര്‍ന്നാണ് രണ്ടാം വിമാനത്തില്‍ എത്തിയവരെ സ്വീകരിച്ചത്.
തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ഡല്‍ഹിയിലും മുംബൈയിലും നോര്‍ക്ക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവരെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ മൂന്നാം വിമാനം ഇന്ന് തന്നെ ഡല്‍ഹിയിലെത്തും.
ഹംഗേറിയന്‍ തലസ്ഥാനമായ ബുദാപെസ്റ്റില്‍ നിന്നാണ് ഇന്ത്യക്കാരുമായുള്ള അടുത്ത വിമാനം എത്തുക. യുദ്ധത്തെ തുടര്‍ന്ന് ഉക്രെയ്ന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ അയല്‍ രാജ്യങ്ങളായ റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നും ഹംഗേറിയിലെ ബുദാപെസ്റ്റില്‍ നിന്നുമാണ് ഇന്ത്യക്കാരെ കൊണ്ടു വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.