സൈബര്‍ പോരാട്ടത്തിന് ഉക്രെയ്‌ന്റെ 'ഐടി സൈന്യം'; റഷ്യയുടെ സാമ്പത്തിക, ഊര്‍ജ സ്ഥാപനങ്ങള്‍ ലക്ഷ്യം

 സൈബര്‍ പോരാട്ടത്തിന് ഉക്രെയ്‌ന്റെ 'ഐടി സൈന്യം'; റഷ്യയുടെ സാമ്പത്തിക, ഊര്‍ജ സ്ഥാപനങ്ങള്‍ ലക്ഷ്യം

കീവ്:വ്യോമ ആക്രമണം ആക്രമണം കടുപ്പിച്ച റഷ്യക്കെതിരെ 'സൈബര്‍ പോരാട്ടത്തിനൊരുങ്ങി ഉക്രെയ്ന്‍. ഇതിനായി ഐടി സൈന്യമുണ്ടാക്കാന്‍ സൈബര്‍ പോരാളികളെ അധികൃതര്‍ ഔദ്യോഗികമായി ക്ഷണിച്ചുകഴിഞ്ഞു.'ഒരു ഐടി സൈന്യത്തെ സൃഷ്ടിക്കുകയാണ് കീവിന്റെ ലക്ഷ്യ'മെന്ന് ഉക്രെയ്ന്‍ ഉപ പ്രധാനമന്ത്രി കൂടിയായ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രി മൈഖൈലോ ഫെഡോറോവ് ട്വീറ്റ് ചെയ്തു.

റഷ്യയുടെ ഊര്‍ജ സ്ഥാപനങ്ങളിലും സാമ്പത്തിക സ്ഥാപനങ്ങളിലും സൈബര്‍ ആക്രമണം നടത്താന്‍ ഹാക്കര്‍മാരെ ക്ഷണിച്ചുകൊണ്ട് ടെലിഗ്രാം ചാനലിലേക്കുള്ള ലിങ്കും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. 'മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഐടി സ്പെഷ്യലിസ്റ്റുകളെയും' ഈ ദൗത്യത്തിന് ക്ഷണിക്കുന്നതായി ഫെഡോറോവ് പറയുന്നു.റഷ്യയുടെ പ്രകൃതിവാതക ഉല്‍പാദന സ്ഥാപനങ്ങളില്‍ ഭീമനായ ഗാസ്‌പ്രോം, റഷ്യന്‍ ബാങ്കുകളായ സ്പെര്‍ബാങ്ക്, വിടിബി എന്നിവയിലാണ് നിലവില്‍ സൈബര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് പ്രധാന റഷ്യന്‍ ബാങ്കുകള്‍ക്ക് ബൈഡന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ബെലാറസ് പ്രതിരോധ മന്ത്രാലയം ശ്രമിക്കുന്നതായി ഉക്രെയ്ന്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ബെലാറസ് തയ്യാറായിട്ടില്ല. യുദ്ധത്തിന് മുന്നോടിയായി റഷ്യയില്‍ നിന്ന് സമാന രീതിയിലുള്ള സൈബര്‍ ആക്രമണം ഉക്രെയ്ന്‍ നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് സൈബര്‍ ഇടത്തില്‍ പ്രത്യാക്രമണം നടത്താനുള്ള പദ്ധതിയുമായി ഉക്രെയ്ന്‍ മുന്നോട്ട് പോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.