റഷ്യ - ഉക്രെയ്ൻ ചർച്ചക്ക് വഴിയൊരുങ്ങി; പ്രതിനിധികളുടെ സുരക്ഷ ഉറപ്പ് നൽകി ബെലാറസ്

റഷ്യ - ഉക്രെയ്ൻ ചർച്ചക്ക് വഴിയൊരുങ്ങി; പ്രതിനിധികളുടെ സുരക്ഷ ഉറപ്പ് നൽകി ബെലാറസ്

മിൻസ്‌ക്: ഉക്രെയ്ൻറെ അതിർത്തി രാജ്യമായ ബെലാറസിൽ വച്ച് റഷ്യയുമായുള്ള ചർച്ചകൾക്ക് ഉക്രെയ്ൻ സമ്മതം അറിയിച്ചു. ബെലാറസല്ലാതെ മറ്റൊരു രാജ്യത്ത് വച്ച് ചർച്ചയാവാം എന്ന മുൻ തീരുമാനത്തിൽ മാറ്റം വരുത്തികൊണ്ടാണിത്. ഉക്രേനിയൻ പ്രതിനിധി സംഘത്തിന്റെ സുരക്ഷ ബെലാറസ് പ്രസിഡന്റായ അലക്‌സാണ്ടർ ലുകാഷെങ്കോ വ്യക്തിപരമായി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ചർച്ചയ്ക്ക് കളമൊരുങ്ങിയത്.

കരാറിന് മുന്നോടിയായി വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെയുള്ള മറ്റ് ഏജൻസികൾ എന്നിവരടങ്ങുന്ന റഷ്യൻ പ്രതിനിധി സംഘം ചർച്ചകൾക്കായി ബെലാറസിലെത്തിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.