പൊഖ്റാനില്‍ ആണവ സ്‌ഫോടനത്തിനു കാഞ്ചി വലിച്ച പ്രണബ് ദസ്തിദാര്‍ കാലിഫോര്‍ണിയയില്‍ അന്തരിച്ചു

പൊഖ്റാനില്‍ ആണവ സ്‌ഫോടനത്തിനു കാഞ്ചി വലിച്ച പ്രണബ് ദസ്തിദാര്‍ കാലിഫോര്‍ണിയയില്‍ അന്തരിച്ചു

സാക്രമെന്റോ/മുംബൈ: ഇന്ത്യയുടെ ആദ്യത്തെ ആണവായുധ പരീക്ഷണത്തിന് പൊഖ്റാനില്‍ കാഞ്ചി വലിച്ച ശാസ്ത്രജ്ഞനും ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി മുന്‍ മേധാവിയുമായ പ്രണബ് ദസ്തിദാര്‍ (89) കാലിഫോര്‍ണിയയില്‍ അന്തരിച്ചു.ഇലക്ട്രോണിക്‌സ്, കണ്‍ട്രോള്‍സ്, ന്യൂക്‌ളിയര്‍ പവര്‍ എന്നീ മേഖലകളില്‍ മഹാപ്രതിഭ തെളിയിച്ചയാളാണ് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള ഈ ബംഗാളി ശാസ്ത്രജ്ഞന്‍.

ഇന്ത്യന്‍ ആണവ ചരിത്രത്തില്‍ ഏറെ പ്രചോദനവും ഊര്‍ജ്ജവും നല്‍കിയ ആദ്യ പൊഖ്റാന്‍ പരീക്ഷണത്തിന്റെ ചുക്കാന്‍ പിടിച്ച പ്രണാബ് രേബതിരഞ്ജന്‍ ദസ്തിദാര്‍ മുംബൈയിലായിരുന്നു ഔദ്യോഗിക ചുമതലയുള്ള കാലഘട്ടത്തില്‍ താമസിച്ചിരുന്നുന്നത്. 1974 മെയ് 18ന് ഇന്ത്യ നടത്തിയ സ്മൈലിംഗ് ബുദ്ധ എന്ന പേരിലെ ആണവ പരീക്ഷണത്തിന്റെ കാഞ്ചി വലിച്ചത് പ്രണബായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിരോധ വകുപ്പിന്റെ നിര്‍ണ്ണായക യോഗത്തിലാണ് ആണവ പരീക്ഷണത്തിന്റെ സ്വിച്ച് ഇടേണ്ടത് പ്രണബായിരിക്കണമെന്ന തീരുമാനം എടുത്തത്.

ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ഒരു വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുമ്പോഴാണ് പ്രണബിനെ ആണവ പരീക്ഷണ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. അതിനൊപ്പം ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി ഏജന്‍സിയുടെ മേധാവിയുമായിരുന്നു, ആണവോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ആദ്യ അന്തര്‍ വാഹിനി ഐഎന്‍എസ് അരിഹന്തിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചതിലും പ്രധാന പങ്കാളിയായിരുന്നു പ്രണബ്.

പ്രണബ് ദസ്തേദാറിന്റെ മികവ് എന്താണെന്ന് പ്രശ്തനായ ഡോ.രാജാരാമണ്ണയുടെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞനെന്ന നിലയില്‍ അധികമാരുടേയും ശ്രദ്ധ നേടാതെയാണ് പ്രണബ് പ്രവര്‍ത്തിച്ചത്. ഇന്ത്യയുടെ ആണവ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രണബ് അതുല്യ പ്രതിഭയായിരുന്നുവെന്നാണ് രാജാരാമണ്ണ വ്യക്തമാക്കുന്നത്. ആണവ പരീക്ഷത്തിന്റെ അവസാന ഘട്ടത്തില്‍ പ്രതിരോധ വകുിന്റെ സുപ്രധാന യോഗം നടന്നു. അന്ന് പ്രതിരോധ വകുപ്പ് ആ സ്വിച്ച് ഇടാന്‍ നിയോഗിച്ചത് പ്രണാബ് ദസ്തിദാറിനെയായിരുന്നു- രാമണ്ണ തന്റെ പുസ്തകമായ ഇയേഴ്സ് ഓഫ് പില്‍ഗ്രിമേജില്‍ പറയുന്നു.പരമാധികാര റിപ്പബ്ലിക്കായ ശേഷം പ്രതിരോധപരമായി ഇന്ത്യ കൈവരിച്ച ഏറ്റവും സുപ്രധാന നേട്ടമായിരുന്നു പൊഖ്റാനിലെ ആണവ പരീക്ഷണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.