കീവ്: ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളൊഡിമിര്‍ സെലെന്‍സ്‌കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട്. നാനൂറ് കൂലിപടയാളികളെ ഇതിനായി റഷ്യ ഉക്രെയ്‌നില്‍ ഇറക്കിയെന്നാണ് വിവരം. ആഫ്രിക്കയില്‍ നിന്നും അഞ്ച് ആഴ്ച മുന്‍പ് തന്നെ ഈ സംഘം ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്റെ സ്വകാര്യ സുരക്ഷ വിഭാഗം 'ദ വാഗ്‌നര്‍ ഗ്രൂപ്പാണ്' ഇതിന് പിന്നില്‍ എന്നാണ് പുറത്ത് വരുന്ന വിവരം.
സംഘം കീവില്‍ പ്രവേശിച്ചു എന്ന വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ മുതല്‍ ഉക്രെയ്ന്‍ സര്‍ക്കാര്‍ കീവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 36 മണിക്കൂര്‍ കര്‍ഫ്യൂആണ് പ്രഖ്യാപിച്ചത്. റഷ്യന്‍ കൂലിപ്പടയെ പിടികൂടാന്‍ കൂടിയായിരുന്നു ഇത്.
കര്‍ഫ്യൂ ലംഘിക്കുന്നവരെ പിടികൂടുക, അല്ലെങ്കില്‍ വെടിവയ്ക്കുക എന്നതായിരുന്നു ഉക്രെയ്ന്‍ സൈന്യത്തിന് കര്‍ഫ്യൂ സമയത്ത് ലഭിച്ച നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.