ബൈഡന്റെ തുറുപ്പുചീട്ടായി റോൺ ക്ലെയ്‌ൻ

ബൈഡന്റെ തുറുപ്പുചീട്ടായി  റോൺ ക്ലെയ്‌ൻ

ന്യൂയോർക്ക് : യുഎസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ബുധനാഴ്ച ഡെമോക്രാറ്റിക് പ്രതിനിധിയായ റോൺ ക്ലെയ്‌നെ തന്റെ ചീഫ് ഓഫ് സ്റ്റാഫും  പ്രസിഡണ്ടിന്റെ സഹായിയായും നിയമിച്ചു. ബൈഡന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളാണ് ക്ലെയ്ൻ.

1989 ൽ യുഎസ് സെനറ്ററായിരിക്കെ ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടി ആദ്യമായി പ്രവർത്തിച്ചു. 2014 ൽ ബൈഡെൻ വൈസ് പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിൽ എബോള വൈറസ് പ്രതിരോധ പ്രവർത്തങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. കൊറോണ വൈറസ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ റിപ്പബ്ലിക്കൻ പ്രസിഡണ്ടായ ഡൊണാൾഡ് ട്രംപിനുണ്ടായ വീഴ്ചകളെ കടുത്ത ഭാഷയിൽ ക്ലെയ്ൻ വിമർശിച്ചിരുന്നു . കൊറോണ പ്രതിസന്ധികൈകാര്യം ചെയ്യുന്നതിനുള്ള ബൈഡന്റെ തുറുപ്പുചീട്ടായിരിക്കും ക്ലെയ്ൻ എന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ബൈഡെന്റെ വൈസ് പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ക്ലെയ്ൻ ,ബൈഡന്റെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുതിർന്ന ഉപദേശകനുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.