ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാണ്ട് നിര്‍ദേശം. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം നല്‍കിയത്.
എം പിമാരുടെ പരാതിയെ തുടര്‍ന്നാണ് പുന:സംഘടന നിര്‍ത്തിവയ്ക്കാന്‍ കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് നിര്‍ദേശം നല്‍കിയത്. പുന:സംഘടന ചര്‍ച്ചകളില്‍ എം പിമാരെ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ഉയര്‍ന്ന പരാതി.
ഡിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കാനുള്ള ശ്രമങ്ങൾക്കിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാത്രി കെപിസിസി ഓഫിസിലാണ് ഇരുവരും കണ്ടത്. കന്റോൺമെന്റ് ഹൗസിലെ ‘റെയ്ഡ് വിവാദ’ത്തിനു ശേഷം പുനഃസംഘടന സംബന്ധിച്ച് ഇരുവരുടെയും ആദ്യ ആശയവിനിമയമായിരുന്നു. ഡിസിസി ഭാരവാഹിപ്പട്ടികയിൽ കെപിസിസി നേതൃത്വം ഏകപക്ഷീയമായി നീങ്ങുന്നുവെന്ന വികാരം ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച.
രണ്ടായാഴ്ച മുമ്പ് 14 ഡി.സി.സികളിൽനിന്ന് എത്തിച്ച ഭാരവാഹികളുടെ കരട് പട്ടിക കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെട്ടിച്ചുരുക്കിയിരുന്നു. ദിവസങ്ങൾ നീണ്ട ഈ പ്രക്രിയ തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയായതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ചർച്ച ആരംഭിച്ചത്. പട്ടിക സംബന്ധിച്ച് ഗ്രൂപ് നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് നേരത്തേ ചർച്ച നടത്തിയിരുന്നു. ഓരോ ജില്ലയിലും അവരുടെ താത്പര്യം മനസ്സിലാക്കാനായിരുന്നു ചർച്ച. അതിനുശേഷമാണ് ജില്ലകളിൽനിന്ന് എത്തിച്ച കരട് പട്ടികയിൽ വെട്ടിച്ചുരുക്കൽ നടത്തിയത്.
പാര്‍ട്ടി പു:സംഘടനക്കെതിരെ നേരത്തെ എ ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു.സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി പുന:സംഘടന വേണ്ടെന്ന് കെപിസിസി യോഗത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇത് സുധാകരനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള ശക്തമായ വാക്പോരിന് അന്ന് വഴി വച്ചിരുന്നു.
എന്നാല്‍ കെ പി സി സി പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാണ്ട് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതനുസരിച്ചുള്ള നടപടികളും ചർച്ചക്കളും പുരോഗമിക്കവെ ആണ് ചര്‍ച്ചകളില്‍ സഹകരിപ്പിച്ചില്ലെന്ന പരാതിയുമായി എം പിമാര്‍ ഹൈക്കമാണ്ടിനെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.