ലാസ് വേഗാസ്: റഷ്യന്‍ വോഡ്ക വാങ്ങിക്കൂട്ടി ഓടയിലൊഴുക്കി ഉക്രെയ്ന് ഐക്യദാര്‍ഢ്യം; ഒപ്പം ഉക്രെയ്ന്‍ ജനതയുടെ പുനരധിവാസത്തിന് ധനാസമാഹരണം നടത്തിയും അമേരിക്കയിലെ ലാസ് വേഗാസില്‍ സഹൃദയ കൂട്ടായ്മ.
ഉക്രെയ്നില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ ലാസ് വേഗാസില്‍ റഷ്യന്‍ വോഡ്കയുടെ വില്‍പ്പനയില്‍ കുത്തനെ വര്‍ദ്ധന ഉണ്ടായി. എന്നാല്‍ പ്രതിഷേധസൂചകമായിട്ടാണ് റഷ്യന്‍ വോഡ്ക ആളുകള്‍ വാങ്ങിക്കൂട്ടിയതെന്ന കാര്യം പിന്നീട് പുറത്തുവന്നു.
ഉക്രെയ്ന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് വോഡ്ക അഴുക്കുചാലുകളിലേക്ക് ഒഴുക്കിക്കളയുകയാണ് പലരും ചെയ്തത്. ലാസ് വേഗാസിലെ ഒരു ബാറും ഇതിനെ പ്രോത്സാഹിപ്പിച്ച് കൊണ്ട് രംഗത്തെത്തി. വോഡ്ക അഴുക്കുചാലിലേക്ക് ഒഴുക്കിക്കളയുന്നതിന് വേണ്ടി മദ്യപിക്കാനെത്തുവര്‍ പണം നല്‍കും. ഇങ്ങനെ ലഭിക്കുന്ന പണം ഉക്രെയ്ന്‍ ജനതയുടെ പുനരധിവാസത്തിന് ഉപയോഗിക്കാന്‍ സ്വരുക്കൂട്ടുന്നു.
ടോയ്ലറ്റിനുള്ളിലേക്ക് റഷ്യന്‍ വോഡ്ക ഒഴുക്കിക്കളയുന്നതിനായി 300 ഡോളര്‍ വരെയാണ് മദ്യപിക്കാന്‍ എത്തുന്നവര്‍ നല്‍കുന്നത്. അഴുക്കുചാലിലേക്ക് മദ്യം ഒഴുക്കിക്കളയുന്നതിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. പുടിന്‍ ഉക്രെയ്നെ ആക്രമിക്കുന്നിടത്തോളം കാലം തങ്ങളും ഇത് തുടരുമെന്നാണ് ഇവര്‍ പറയുന്നത്.
അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ മദ്യശാലകളില്‍ നിന്ന് റഷ്യന്‍ വോഡ്ക, റഷ്യയില്‍ നിന്നെത്തുന്ന മദ്യം എന്നിവ നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യന്‍ വോഡ്കയ്ക്ക് പകരം ഉക്രെയ്നില്‍ നിന്നുള്ള മദ്യം വാങ്ങാനാണ് ഇവിടെ ഇപ്പോള്‍ പലരും താത്പര്യപ്പെടുന്നത്.
അതേസമയം റഷ്യന്‍ നിര്‍മ്മിത മദ്യങ്ങള്‍ക്ക് പുറമെ റഷ്യന്‍ പാരമ്പര്യമുണ്ടെങ്കില്‍ അതും നിരോധിക്കണമെന്ന നിര്‍ദ്ദേശം മറ്റ് ചില കമ്പനികളേയും വെട്ടിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ പണി കിട്ടിയ ഒരു കമ്പനിയാണ് സ്റ്റോളി വോഡ്ക. പേരില്‍ മാത്രം റഷ്യന്‍ ബന്ധമുള്ള ഈ വോഡ്ക ലാത്വിയയിലാണ് നിര്‍മ്മിക്കുന്നത്. കമ്പനിയുടെ ആസ്ഥാനം ലക്സംബര്‍ഗിലാണ്. റഷ്യന്‍ ആക്രമണത്തെ പരസ്യമായി അപലപിക്കുന്ന രാജ്യങ്ങളാണ്; എന്നാല്‍ പേരിലെ പ്രശ്നം ഇപ്പോള്‍ ഇവര്‍ക്ക് വിനയായിരിക്കുകയാണ്. സ്മിര്‍നോഫും ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു ബ്രാന്‍ഡാണ്. പേരില്‍ റഷ്യന്‍ ഉണ്ടെങ്കിലും ബ്രിട്ടീഷ് ഉടമസ്ഥതയിലാണിത്.
https://twitter.com/FoxNews?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1498130842597707781%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fjanamtv.com%2F80508927%2F
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.