കീവ്: റഷ്യയുടെ ആക്രമണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം തകര്‍ന്നു. ഉക്രെയ്ന്‍ നിര്‍മിതമായ ആന്റനോവ് എ.എന്‍. 225 (ആന്റനോവ് മ്രിയ) എന്ന വിമാനമാണ് റഷ്യയുടെ ഷെല്‍ ആക്രമണത്തില്‍ കത്തിയത്. ഉക്രെയ്ന്‍ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീവിന് സമീപമുണ്ടായ ആക്രമണത്തിലാണ് വിമാനം തകര്‍ക്കപ്പെട്ടത്.
'മ്രിയ' എന്ന വാക്കിന് ഉക്രെയ്ന്‍ ഭാഷയില്‍ സ്വപ്നം എന്നാണ് അര്‍ഥം. 32 വീലുകളും ആറ് എന്‍ജിനുകളുമുള്ള വിമാനമാണ് മ്രിയ. 290 അടി ചിറക് നീളമുള്ള ഈ വിമാനം ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ അഭിമാനമായിരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോര്‍ഡ് ഈ വിമാനത്തിനാണ്. ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനം കൂടിയായിരുന്നു ആന്റനോവ്.
ഇന്ന് സര്‍വീസിലുള്ള കാര്‍ഗോ വിമാനങ്ങള്‍ക്കിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷിയും മ്രിയയ്ക്കാണ്. 200 ടണ്ണിലധികം ചരക്ക് വഹിക്കാനാകും. നിലവില്‍ ഉക്രെയ്‌നിലെ ആന്റനോവ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലാണ് ഈ പടുകൂറ്റന്‍ വിമാനം.
കീവിലെ ആന്റനോവ് എയര്‍ഫീല്‍ഡിലായിരുന്നു മ്രിയ ഉണ്ടായിരുന്നത്. ഇവിടെയാണ് റഷ്യയുടെ ആക്രമണമുണ്ടായത്. റഷ്യയ്ക്ക് തങ്ങളുടെ മ്രിയ ഇല്ലാതാക്കാന്‍ കഴിഞ്ഞു. എന്നാല്‍ തങ്ങളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായി യൂറോപ്യന്‍ രാഷ്ട്രം എന്ന സ്വപ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് കുലേബ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, വിമാനം പുനര്‍നിര്‍മിക്കുമെന്ന് ഉക്രെയ്ന്‍ അറിയിച്ചു. 300 കോടി ഡോളര്‍ പുനര്‍നിര്‍മാണത്തിനു ചെലവാകുമെന്നാണു കണക്ക്. ഇത് റഷ്യ വഹിക്കണമെന്നും ഉക്രെയ്ന്‍ ആവശ്യപ്പെട്ടു.
റഷ്യയും യുഎസ്എസ്ആറും തമ്മില്‍ ശീതയുദ്ധം കൊടുമ്പിരി കൊണ്ടുനിന്ന എണ്‍പതുകളിലാണ് മ്രിയയുടെ നിര്‍മാണം. പില്‍ക്കാലത്ത് സോവിയറ്റ് യൂണിയന്‍ തകര്‍ന്ന ശേഷം ഈ വിമാനം യുക്രെയ്‌നിയന്‍ വ്യോമവകുപ്പിനു കീഴിലാണ്. 1988 മുതല്‍ ഉപയോഗത്തിലുള്ള വിമാനം അടുത്തിടെ കോവിഡ് പ്രതിസന്ധിയില്‍ അവശ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്യാനായി ഉപയോഗിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.