പുടിന്റെ തായ്ക്വാന്‍ഡോ ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തു; നിരപരാധികളുടെ ജീവനെടുക്കുന്നതിനെതിരായ നടപടി

പുടിന്റെ തായ്ക്വാന്‍ഡോ ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തു; നിരപരാധികളുടെ ജീവനെടുക്കുന്നതിനെതിരായ നടപടി

മോസ്‌കോ: ഉക്രെയ്നുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്റെ തായ്ക്വാന്‍ഡോ ബ്ലാക്ക് ബെല്‍റ്റ് റദ്ദാക്കി. റഷ്യയുടെ ക്രൂരതയില്‍ അനേകം സാധാരണക്കാര്‍ ബലിയാടാകുന്നത് തായ്ക്വാന്‍ഡോ പോലെയൊരു കായിക ഇനത്തിന് തന്നെ അപമാനമാണെന്ന അധികൃതരുടെ വിശദീകരണത്തോടെയാണ് നടപടി.

2013ലാണ് വ്ളാദിമര്‍ പുടിന് തായ്ക്വാന്‍ഡോ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചത്. യുദ്ധ വിജയത്തേക്കാള്‍ ഏറ്റവും വലുതാണ് സമാധാനം. റഷ്യയുടെ ക്രൂരമായ ആക്രമണങ്ങളില്‍ അനേകം നിരപരാധികളാണ് മരിച്ചു വീഴുന്നത്. തായ്ക്വാന്‍ഡോ ബ്ലാക്ക് ബെല്‍റ്റുള്ള ഒരാള്‍ ഇത്തരം അതിക്രൂരമായ പ്രവൃത്തികള്‍ ചെയ്യരുത്. ഈ കായിക ഇനത്തിന്റെ മൂല്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരാണിത്. അതിനാല്‍ പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് റദ്ദാക്കുന്നു എന്ന് ലോക തായ്ക്വാന്‍ഡോ ഫെഡറേഷന്‍ അറിയിച്ചു.

പുടിന്റെ 'ഓണററി പ്രസിഡന്റ്, അംബാസഡര്‍' പദവികള്‍ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ (ഐജെഎഫ്) സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ 2008ലാണ് റഷ്യന്‍ പ്രസിഡന്റിന് ഓണററി പദവി നല്‍കി ആദരിച്ചത്.

തായ്ക്വാന്‍ഡോ ബ്ലാക്ക് ബെല്‍റ്റ് റദ്ദാക്കിയത് പുറമെ, റഷ്യയില്‍ തായ്ക്വാന്‍ഡോ മത്സരങ്ങളും നടത്തില്ലെന്ന് ഫെഡറേഷന്‍ അറിയിച്ചു. റഷ്യന്‍ ദേശീയ ടീമിനെയും രാജ്യത്തെ ക്ലബ്ബുകളെയും രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്ന് ഫിഫ വിലക്കി. ലോകകപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഇതിന് പുറമെ, ഹോക്കി, റഗ്ബി സംഘടനകളും റഷ്യയെ വിലക്കി. യുവേഫയും റഷ്യന്‍ ക്ലബ്ബുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ് ലീഗ് മത്സരങ്ങള്‍ റഷ്യന്‍ ക്ലബ്ബുകള്‍ക്ക് നഷ്ടപ്പെടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.