ഉക്രെയ്ന് മൂന്നു ബില്യണ്‍ ഡോളര്‍ ധന സഹായം നല്‍കാന്‍ ലോകബാങ്ക്, ഐഎംഎഫ് തീരുമാനം

ഉക്രെയ്ന് മൂന്നു ബില്യണ്‍ ഡോളര്‍ ധന സഹായം നല്‍കാന്‍ ലോകബാങ്ക്, ഐഎംഎഫ് തീരുമാനം


വാഷിംഗ്ടണ്‍ : റഷ്യന്‍ അധിനിവേശം തുടരുന്ന ഉക്രെയ്ന് സഹായധനം നല്‍കാനൊരുങ്ങി ലോകബാങ്ക്. 3 ബില്യണ്‍ ഡോളറിന്റെ പിന്തുണാ പാക്കേജ് പ്രഖ്യാപിച്ചു കൊണ്ട് ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസും ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയും സംയുക്ത പ്രസ്താവനയിറക്കി.

ആദ്യ ഘട്ടത്തില്‍ 350 ഡോളര്‍ അടിയന്തിര സഹായം ആയി നല്‍കും. തുടര്‍ന്ന് ഉക്രെയ്നിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്കായി 200 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.ഇതു കൂടാതെ ഉക്രെയ്ന്‍ സമര്‍പ്പിച്ചിട്ടുള്ള വായ്പ്പാ അപേക്ഷ അന്താരാഷ്ട്ര നാണയ നിധി അടുത്ത ആഴ്ചയോടെ പരിഗണിച്ചേക്കും.

രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ പണം അനുവദിക്കുന്നതിന് തടസ്സമുണ്ടോ എന്ന് പരിശോധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ അറിയിപ്പില്‍ പറയുന്നു. റഷ്യന്‍ അധിനിവേശത്തോടെ കനത്ത പ്രതിസന്ധിയിലായ രാജ്യത്തോട് ഉദാര സമീപനമാണ് ലോകബാങ്ക് ഗ്രൂപ്പും ഐഎംഎഫും പുലര്‍ത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.