ന്യൂയോർക്ക്: ഉക്രെയ്നിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ പ്രമേയം. പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനും ഉള്‍പ്പെടെ 35 രാജ്യങ്ങളാണ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത്.
ബെലാറസ്, എറിത്രിയ, ഉത്തര കൊറിയ, സിറിയ, റഷ്യ എന്നീ അഞ്ച് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഉക്രെയ്നില്‍ അധിനിവേശം നടത്തിയ റഷ്യയുടെ നിലപാടിനെതിരെ 141 രാജ്യങ്ങളാണ് വോട്ടുചെയ്തത്.
അതേസമയം, യുദ്ധത്തിൽ തങ്ങളുടെ 498 സൈനികർ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു. സൈനിക നീക്കം തുടങ്ങിയശേഷം ഇതാദ്യമായാണ് ആൾനാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തൽ. 1597 സൈനികർക്ക് പരിക്കേറ്റു. 2870 ഉക്രെയ്ൻ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു.
ഉക്രെയ്നിലെ കാർകീവിൽ റഷ്യൻ സേനയുടെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ആശങ്ക നിലനിൽക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളിൽ റഷ്യൻ സേന നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം കാർകീവിൽ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രാദേശിക സമയം രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.