കീവ്:യുദ്ധത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രെയ്ന്‍ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണെന്ന റഷ്യയുടെ ഗുരുതര ആരോപണം അടിസ്ഥാനരഹിതമെന്ന് വിശദീകരണം. ഇത്തരത്തിലുള്ള ഒരു സംഭവം പോലും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
റഷ്യ തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഇന്ത്യന്‍ പൗരന്മാരെ ബന്ദികളാക്കി വെച്ചിട്ടില്ലെന്നും ഉക്രെയ്ന്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റഷ്യന്‍ സായുധസേന തയ്യാറാണെന്ന് പ്രധാന മന്ത്രി മോഡിക്ക് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വാഗ്ദാനം നല്‍കിയതിനു പിന്നാലെയായിരുന്നു ആരോപണം ഉയര്‍ന്നത്.
ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഖാര്‍കീവ് വിട്ട് ബെല്‍ഗൊറോഡിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതമായി തടഞ്ഞ് വെക്കുന്നുവെന്നാണ് റഷ്യ ആരോപിച്ചത്. തൊട്ടുപിന്നാലെ റഷ്യയുടെ ആരോപണങ്ങളെ തള്ളി രംഗത്തെത്തി ഉക്രെയ്ന്‍. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും ഉക്രെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.