ചൈന ചിരിക്കുന്നു; ലക്ഷ്യം തായ് വാന്‍: മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

ചൈന ചിരിക്കുന്നു; ലക്ഷ്യം തായ് വാന്‍: മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ ചൈന സന്തോഷിക്കുകയാണെന്നും റഷ്യന്‍ നടപടി ചൈനയ്ക്ക് തായ് വാനെ ആക്രമിക്കാനുള്ള ലൈസന്‍സാണെന്നും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഉക്രെയ്‌നിലെ സംഭവ വികാസങ്ങള്‍ ചൈന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തായ് വാനെ ആക്രമിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അവരെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

താന്‍ ഇപ്പോഴും അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ ഭരണകാലത്ത് ഉക്രെയ്‌ന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കി. എന്നാല്‍ ബൈഡന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഇത് കുറച്ചു.

ഉക്രെയിനില്‍ നിരവധി സാധാരാണക്കാരാണ് മരിക്കുന്നത്. എല്ലാം മനസിലാക്കിയിട്ടും ഇത് സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.