ബ്രസല്‍സ്: ഉക്രെയ്നില്‍ നിന്നു പലായനം ചെയ്യുന്ന എല്ലാ അഭയാര്‍ത്ഥികള്‍ക്കും താല്‍ക്കാലിക സംരക്ഷണമൊരുക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. ആഭ്യന്തര കാര്യങ്ങള്‍ക്കായുളള യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ യിവ ജൊഹാന്‍സണ്‍ ആണ് ഇക്കാര്യമറിയിച്ചത്. ഇതൊരു ചരിത്ര തീരുമാനമാണെന്ന വിശേഷണത്തോടെയാണ് ഇത് സംബന്ധിച്ച ട്വീറ്റ് യിവ പങ്കുവെച്ചത്.
യൂറോപ്യന്‍ യൂണിയന് ഉക്രെയ്ന്‍ ജനതയോടുളള ഐക്യദാര്‍ഢ്യമാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു. നീതീകരിക്കാനാകത്ത യുദ്ധത്തിന്റെ ഇരകളോടുളള ഉത്തരവാദിത്വമാണിതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയന്റെ തീരുമാനം അഭൂതപൂര്‍വ്വമാണെന്ന് യുഎന്‍ അഭയാര്‍ത്ഥി വിഭാഹം ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. ലക്ഷക്കണക്കിന് പേര്‍ക്ക് ഇതിലൂടെ സംരക്ഷണം ഒരുങ്ങുമെന്നും ഗ്രാന്‍ഡി കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക സംരക്ഷണം നല്‍കുക.ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിനും ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കി. ഒരു വര്‍ഷമെന്നത് വേണമെങ്കില്‍ നീട്ടാമെന്നും ജെറാള്‍ഡ് ഡര്‍മാനിന്‍ വ്യക്തമാക്കി. അഭയാര്‍ത്ഥികള്‍ക്ക് തുല്യമാണ് ഇത്തരത്തില്‍ സംരക്ഷണം ലഭിക്കുന്നവരെന്നും ഡര്‍മാനിന്‍ കൂട്ടിച്ചേര്‍ത്തു.ഫെബ്രുവരി 24 ന് റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് വമ്പന്‍ അഭയാര്‍ത്ഥി പ്രവാഹമാണ്. യുഎന്നിന്റെ ഒടുവിലത്തെ കണക്ക് അനുസരിച്ച് അഭയാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷം കടന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.