റഷ്യയില്‍ സംപ്രേഷണം നിര്‍ത്തി ബി.ബി.സിയും സി.എന്‍.എന്നും ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍

   റഷ്യയില്‍ സംപ്രേഷണം നിര്‍ത്തി ബി.ബി.സിയും സി.എന്‍.എന്നും ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍

മോസ്‌കോ:യുദ്ധം വന്നതോടെ സ്വതന്ത്ര പത്രപ്രവര്‍ത്തനം അസാധ്യമാകുന്ന സാഹചര്യം മുന്‍ നിര്‍ത്തി ബിബിസി,സിഎന്‍എന്‍,ബ്ലുംബെര്‍ഗ്,സിബിഎസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിവെച്ചു. റഷ്യന്‍ സൈന്യത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്ക് ജയില്‍ശിക്ഷ നല്‍കുന്ന ബില്ലില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ സംപ്രേഷണം നിര്‍ത്തിയത്.

റഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് നിയമം വഴി തങ്ങളുടെ പത്രപ്രവര്‍ത്തകരെ തടഞ്ഞു. പുതിയ നിയമം സ്വതന്ത്ര പത്രപ്രവര്‍ത്തന പ്രക്രിയയെ ക്രിമിനല്‍വല്‍ക്കരിക്കുന്നതായി തോന്നുന്നുവെന്ന് മാധ്യമങ്ങള്‍ പ്രതികരിച്ചു.5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് പുതിയ നിയമം.

സൈന്യത്തെ കുറിച്ചുള്ളത് തെറ്റായ വാര്‍ത്തകളാണെന്ന് അറിഞ്ഞിട്ടും അത് പ്രചരിപ്പിക്കുന്നവര്‍ക്ക് പുതിയ നിയമ നിര്‍മാണത്തിലൂടെ വ്യാജവാര്‍ത്തകളുടെ വ്യാപ്തിയും കണ്ടന്റുകളിലെ സ്വഭാവവുമനുസരിച്ച് ജയില്‍ ശിക്ഷയുടെ കാലാവധിയും പിഴത്തുകയുടെ വലിപ്പവും മാറിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.