വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് മരിയുപോളില്‍ റഷ്യയുടെ ഷെല്ലാക്രമണം; ഒഴിപ്പിക്കല്‍ നിര്‍ത്തി

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് മരിയുപോളില്‍ റഷ്യയുടെ ഷെല്ലാക്രമണം; ഒഴിപ്പിക്കല്‍ നിര്‍ത്തി

കീവ്: വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് ഉക്രെയ്ന്‍ നഗരമായ മരിയുപോളില്‍ റഷ്യയുടെ ഷെല്ലാക്രമണം. ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തടസപ്പെട്ടെന്ന് ഉക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരു ഇടനാഴി നിലവില്‍ ഇല്ലെന്നാണ് അവിടെ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ ബോംബാക്രമണം കാരണം ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

മരിയുപോളിലെ വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് റഷ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. മരിയുപോളിലും വോള്‍നോവഹയിലും ഉക്രെയ്ന്‍ അധികൃതര്‍ ആളുകളെ ഒഴിഞ്ഞു പോകാന്‍ അനുവദിക്കാതെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു എന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്. അതിനിടെ ഖര്‍കോവില്‍ വിദേശ വിദ്യാര്‍ഥികളെയും ഉക്രെയ്ന്‍ സൈന്യം മനുഷ്യ കവചമായി നിര്‍ത്തിയിരിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി ആരോപിച്ചു.

ഇവിടെ 1500 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥകളടക്കം 1755 വിദേശികളെ ഉക്രെയ്ന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.