ഇറാനെ നിയന്ത്രിക്കാനുള്ള ആണവ കരാറിനെച്ചൊല്ലി യു.എസിനു മുന്നില്‍ വിലപേശല്‍ തന്ത്രമിറക്കി റഷ്യ

ഇറാനെ നിയന്ത്രിക്കാനുള്ള ആണവ കരാറിനെച്ചൊല്ലി യു.എസിനു മുന്നില്‍ വിലപേശല്‍ തന്ത്രമിറക്കി റഷ്യ


മോസ്‌കോ:സംഹാരായുധത്തിലേക്കു നയിക്കുന്ന ആണവ പരീക്ഷണങ്ങളില്‍ നിന്ന് ഇറാനെ തടയുന്നതിനുള്ള ആണവ കരാറിനെ പിന്തുണയ്ക്കുന്നതിന് മുമ്പ് യു.എസിനു മുന്നില്‍ നിബന്ധന വയ്ക്കാനൊരുങ്ങി റഷ്യ. തങ്ങള്‍ക്കെതിരായ പാശ്ചാത്യ ഉപരോധം ഇറാനിലെ മോസ്‌കോയുടെ പങ്കാളിത്തത്തെ ബാധിക്കില്ലെന്നതിന് യു.എസിനോട് 'ഗ്യാരന്റി' ആവശ്യപ്പെടുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചു.

'ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഉക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ പുറത്തെടുക്കാന്‍ തുടങ്ങിയ ആക്രമണാത്മക ഉപരോധങ്ങളുടെ ഹിമപാതം അവസാനിച്ചിട്ടില്ല'-ലാവ്റോവ് പറഞ്ഞു. പുതിയ ഉപരോധങ്ങള്‍ ആണവ കരാറിന് കീഴിലുള്ള റഷ്യയുടെ അവകാശങ്ങളെ ബാധിക്കില്ല എന്നതിന് 'വ്യക്തമായ ഉത്തരം' ആവശ്യമാണ്. ഇക്കാര്യത്തില്‍ യുഎസിനോട് ഗ്യാരന്റി ചോദിക്കേണ്ടി വന്നിരിക്കുകയാണ്.

സെക്രട്ടറി തലത്തിലെങ്കിലുമുള്ള ഞങ്ങളുടെ യുഎസ് സഹപ്രവര്‍ത്തകര്‍ രേഖാമൂലമുള്ള ഗ്യാരണ്ടി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് : ലാവ്റോവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യു.എസ് ആരംഭിച്ച നിലവിലെ ഉപരോധ പ്രക്രിയ ഇറാനുമായുള്ള സ്വതന്ത്രവും നീതി പൂര്‍ണവുമായ വ്യാപാര, സാമ്പത്തിക, നിക്ഷേപ സഹകരണത്തിനും സൈനിക-സാങ്കേതിക സഹകരണത്തിനും ഉള്ള നമ്മുടെ അവകാശത്തെ ഒരു തരത്തിലും ഹനിക്കില്ലെന്ന് ഇതു വഴി ഉറപ്പു ലഭിക്കേണ്ടതുണ്ട്്.

മിക്ക വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ആണവ ചര്‍ച്ചകളാണ് നടന്നിട്ടുള്ളതെന്ന് ലാവ്റോവ് അറിയിച്ചു. 'ഞങ്ങളുടെ കാഴ്ചപ്പാടില്‍, ഇറാന്‍ സമ്മതിക്കുകയാണെങ്കില്‍, കരാര്‍ രേഖ സ്വീകാര്യതാ പ്രക്രിയയിലേക്ക് കടക്കും'. എന്നാല്‍ ഇറാനിലെ സിവിലിയന്‍ ആണവ മേഖലയിലുള്ള മോസ്‌കോയുടെ പങ്കാളിത്തവും ടെഹ്റാനിലേക്കുള്ള ആയുധ വില്‍പ്പനയും സംബന്ധിച്ച വ്യവസ്ഥകളെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്. 'റഷ്യയുടെ താല്‍പ്പര്യങ്ങളുടെ വീക്ഷണകോണില്‍ നിന്ന് അടുത്തിടെ പ്രത്യക്ഷപ്പെട്ട പ്രശ്‌നങ്ങള്‍' ആണ് പുതിയ ആശങ്കകള്‍ക്കു കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.