ഉപരോധങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷ്യ വസ്തുക്കളുടെ വില്‍പന പരിമിതപ്പെടുത്തി റഷ്യ

ഉപരോധങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷ്യ വസ്തുക്കളുടെ വില്‍പന പരിമിതപ്പെടുത്തി റഷ്യ

മോസ്‌കോ: ഉക്രെയ്‌നെതിരായ സൈനിക നടപടികള്‍ക്ക് പിന്നാലെ ലോക രാജ്യങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഭക്ഷ്യ വസ്തുക്കളുടെ വില്‍പന പരിമിതപ്പെടുത്തി റഷ്യ. കരിഞ്ചന്തയിലെ വില്‍പ്പന നിയന്ത്രിക്കാനും താങ്ങുവില ഉറപ്പാക്കുന്നതിനുമായി റഷ്യയിലെ ചില്ലറ വ്യാപാരികള്‍ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന പരിമിതപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

സ്വകാര്യ ആവശ്യത്തിനുള്ളതിനെക്കാള്‍ കൂടിയ അളവില്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പുനര്‍വില്‍പ്പന ലക്ഷ്യമിട്ടാണെന്നിതെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം പറഞ്ഞു. വ്യക്തികള്‍ക്ക് വില്‍ക്കുന്ന സാധനങ്ങളുടെ അളവ് പരിമിതപ്പെടുത്താന്‍ ചില്ലറ വ്യാപാരികളെ അനുവദിക്കണമെന്ന് ചില വ്യാപാര സംഘടനകള്‍ ആവശ്യപ്പെട്ടതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വ്യാവസായിക-വാണിജ്യ മന്ത്രാലയും കാര്‍ഷിക മന്ത്രാലയവും വ്യാപാര സംഘടനകളുടെ നീക്കത്തെ പിന്തുണക്കുന്നുവെന്നും വ്യാപാര സംഘടനകള്‍ക്ക് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. റൊട്ടി, അരി, ധാന്യമാവ്, മുട്ട, ചിലയിനം മാംസം, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായ അവശ്യ സാധനങ്ങളില്‍ ഉള്‍പ്പെടുന്നത്.

ഫെബ്രുവരി 24ന് അയല്‍ രാജ്യമായ ഉക്രെയ്‌നില്‍ സൈനിക നടപടി ആരംഭിച്ചതു മുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത ഉപരോധമാണ് റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെയും കറന്‍സിയായ റൂബിളിനെയും കരകയറ്റാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ റഷ്യന്‍ സെന്‍ട്രല്‍ ബാങ്കും സ്വീകരിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.