'ഞങ്ങള്‍ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോ'?; യൂറോപ്യന്‍ യൂണിയനെതിരെ പാകിസ്ഥാന്‍

'ഞങ്ങള്‍ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോ'?; യൂറോപ്യന്‍ യൂണിയനെതിരെ പാകിസ്ഥാന്‍

കറാച്ചി: പാകിസ്ഥാന്‍ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോയെന്ന് യൂറോപ്യന്‍ യൂണിയനോട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യയുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎന്‍ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടേത് ഉള്‍പ്പെടെ 22 നയതന്ത്ര തലവന്മാര്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

'നിങ്ങള്‍ ഞങ്ങളെ കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്. ഞങ്ങള്‍ നിങ്ങളുടെ അടിമകളാണെന്ന് കരുതുന്നുണ്ടോ നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യേണ്ടതുണ്ടോ യൂറോപ്യന്‍ യൂണിയനെതിരെ ഇമ്രാന്‍ ഖാന്‍ ആഞ്ഞടിച്ചു. ' പാകിസ്ഥാന് അയച്ചത് പോലെ ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ കത്തയച്ചിട്ടുണ്ടോ അവരും വോട്ടില്‍ നിന്നും വിട്ടു നിന്നതല്ലേയെന്നും ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

തങ്ങള്‍ എല്ലാ രാജ്യങ്ങളുമായും സൗഹൃദത്തില്‍ ആണെന്നും ഒരു ചേരികളിലേക്കും ഇല്ലാതെ നിഷ്പക്ഷമായി തുടരുമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. നാറ്റോയെ പിന്തുണച്ചതിന് പാകിസ്ഥാന്‍ കുറേ അനുഭവിച്ചിട്ടുണ്ടെന്നും ആ സമയത്തെല്ലാം വിമര്‍ശനങ്ങളാണ് എല്ലാവരും രാജ്യത്തിന് നേരെ ഉന്നയിച്ചിട്ടുള്ളതെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.