വാവ സുരേഷ് വീണ്ടും എത്തി; ഇത്തവണ പിടികൂടിയതും മൂര്‍ഖനെ തന്നെ !

വാവ സുരേഷ് വീണ്ടും എത്തി; ഇത്തവണ പിടികൂടിയതും മൂര്‍ഖനെ തന്നെ !

ആലപ്പുഴ: അഞ്ച് മണിക്കൂറോളം വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖനെ പിടികൂടാന്‍ ഒടുവില്‍ വാവ സുരേഷ് എത്തി. ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്പു പിടിത്തമായിരുന്നു ഇത്. ചാരും മൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലെ ബൈക്കില്‍ ഒളിച്ചിരിക്കുകയായിരുന്നു മൂര്‍ഖന്‍.

വീട്ടുമുറ്റത്ത് രണ്ട് ബൈക്കുകള്‍ ഉണ്ടായിരുന്നു. മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് പത്തിവിടര്‍ത്തിയ പാമ്പിനെ കണ്ടത്. വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്പ് അടുത്ത ബൈക്കിലേക്കു കയറി.

ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിച്ചു. ഉടന്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചു. അതോടെ നാട്ടുകാരും തടിച്ചു കൂടുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്പിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിന്നിലാക്കുകയായിരുന്നു.

രണ്ടു വയസുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ട ശേഷം പുറത്തു പോയി ആദ്യമായാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു.
അതേസമയം ചികിത്സ കഴിഞ്ഞ് ആരോഗ്യവാനായി തിരിച്ചെത്തിയ വാവ സുരേഷിന് നാട്ടുകാര്‍ സ്വീകരണവും നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.