കീവ്: യുദ്ധഭൂമിയായി മാറിയ ഉക്രെയ്‌നിലെ സങ്കടക്കാഴ്ച്ചകള്‍ക്കു നടുവിലിരുന്ന് ഭയമേതുമില്ലാതെ പിയാനോ വായിക്കുന്ന യുവതി. വെടിയൊച്ചകള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും മീതേ ആ സംഗീതം സാന്ത്വനമായി ഒഴുകുന്നു.
ഉക്രെയ്‌നിലെ ലിവിവ് റെയില്‍വേ സ്റ്റേഷനു മുന്നിലിരുന്ന് പിയാനോ വായിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ആകാശം, നിറങ്ങള്‍, മഴവില്ല് തുടങ്ങി ഭൂമിയിലെ സുന്ദരമായ കാഴ്ചകളെ പരാമര്‍ശിക്കുന്ന ലൂയിസ് ആംസ്‌ട്രോങ്ങിന്റെ 'വാട്ട് എ ബ്യൂട്ടിഫുള്‍ വേള്‍ഡ്' എന്ന ഗാനമാണ് യുവതി പിയാനോയില്‍ വായിക്കുന്നത്. യുവതിക്ക് പിന്നിലായി ഉത്കണ്ഠയോടെ ധൃതിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജനങ്ങളുടെ ശബ്ദം കൂടി സംഗീതത്തിനു പശ്ചാത്തലമാകുന്നു. ഇതിനോടകം ദശലക്ഷക്കണക്കിനു പേരാണ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ കണ്ടത്.
ടൈറ്റാനിക് എന്ന സിനിമയില്‍ കപ്പല്‍ മഞ്ഞുപാളിയിലിടിച്ച് മുങ്ങുന്നതിനിടയില്‍ വയലിന്‍ വായിക്കുന്ന രംഗത്തിന് സമാനമാണ് ഈ ദൃശ്യങ്ങളും. അതിജീവനം പ്രമേയമായ 'ദി പിയാനിസ്റ്റ്' എന്ന ചിത്രത്തിന് സമാനമാണ് ദൃശ്യങ്ങള്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.