കീവ്:റഷ്യയെ ഭയന്ന് താന്‍ എവിടേയും പോയൊളിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി. തനിക്കാരേയും പേടിയില്ലെന്നും അതുകൊണ്ട് എവിടെയും ഒളിച്ചിരിക്കുകയല്ലെന്നും അദ്ദേഹം അറിയിച്ചു.'കീവിലെ ബാങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഒളിച്ചിരിക്കുകയല്ല, ആരേയും പേടിക്കുന്നുമില്ല'- സെലന്‍സ്കി വീഡിയോയില്‍ പറഞ്ഞു.
സെലന്‍സ്കിയുടെ ജീവന് തലനാരിഴയ്ക്കാണ് റഷ്യന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 24ന് പുടിന് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ആക്രമണം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉക്രെയ്ന് പതാകയ്ക്ക് സമീപം ഒരു ഡെസ്കില്‍ ഇരുന്നുകൊണ്ടാണ് കഴിഞ്ഞ ദിവസം സെലന്‍സ്കി വീഡിയോ പങ്കുവെച്ചത്.
'ഞങ്ങള്‍ പ്രതിരോധത്തിന്റെ 12-ാം ദിനം പിന്നിടുകയാണ്. ഇവിടെത്തന്നെ ഞങ്ങളുണ്ട്..ഈ ദേശസ്നേഹ യുദ്ധത്തില്‍ വിജയിക്കാന്‍ എല്ലാവരും പ്രയത്നിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ സംഘത്തോടൊപ്പം ഞാന്‍ കീവില്‍ തുടരുന്നു.' താനും കുടുംബവും റഷ്യയുടെ പ്രധാന ലക്ഷ്യങ്ങളായിരിക്കുമെന്ന് സെലെന്‍സ്കി തുടക്കം മുതല്‍ പറഞ്ഞിരുന്നു. ഒരു കൊലപാതക ഗൂഢാലോചന പരാജയപ്പെടുത്താന്‍ കഴിഞ്ഞതായി ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചു. അതിനുശേഷം കൂടുതല്‍ ശ്രമങ്ങള്‍ നടന്നതായി ഡെയ്ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.