'ഞങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയതിന് നന്ദി': മോഡിക്കു നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി

  'ഞങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയതിന് നന്ദി': മോഡിക്കു നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി


ധാക്ക: ഉക്രെയ്നിലെ യുദ്ധമുഖത്തുനിന്നും ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.'ഓപ്പറേഷന്‍ ഗംഗ' എന്ന ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വിമാനങ്ങള്‍ വഴി ഇന്ത്യ ഇതുവരെ ഒമ്പത് ബംഗ്ലാദേശികളെ ഉക്രെയ്‌നില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.

പാകിസ്താന്‍, ടുണീഷ്യ, നേപ്പാള്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളും ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി തിരികെ നാട്ടിലെത്തി. കൂടുതല്‍ ഒഴിപ്പിക്കലിനായി പടിഞ്ഞാറന്‍ ഉക്രെയ്‌നിലാണ് ഇപ്പോള്‍ 'ഓപ്പറേഷന്‍ ഗംഗ' ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പോള്‍ട്ടോവയിലെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാന്‍ ആരംഭിച്ചിരുന്നു. മാനുഷിക ഇടനാഴി വഴി ഒഴിപ്പിച്ച ഇവരോടൊപ്പം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കീവ്, ചെര്‍ണീവ്, സുമി, ഖാര്‍കീവ്, മാരിയുപോള്‍ എന്നിവിടങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

സുമിയില്‍ നിന്ന് 12 ബസുകളിലായി പോള്‍ട്ടോവയിലേയ്ക്ക് പുറപ്പെട്ടവരോടൊപ്പം ബംഗ്ലാദേശികളും, നേപ്പാള്‍, ടുണീഷ്യ പൗരന്മാരും ഉണ്ടായിരുന്നു. 694 ഇന്ത്യന്‍ പൗരന്മാരായിരുന്നു സുമിയില്‍ ഒഴിപ്പിക്കലിനായി ഇന്നലെ കാത്തിരുന്നത്. ഇന്നും റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഇവര്‍ ഇന്ന് തന്നെ പോള്‍ട്ടോവയിലെത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.