മ്യാൻമറിൽ വീണ്ടും ഓംഗ് സാൻ സൂകി

മ്യാൻമറിൽ വീണ്ടും ഓംഗ് സാൻ സൂകി

മ്യാൻമർ: മ്യാൻമർ നേതാവ് ഓംഗ് സാൻ സൂകിയുടെ ഭരണകക്ഷി അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ പാർലമെന്റ് സീറ്റുകൾ നേടി. ഞായറാഴ്ച നടന്ന വോട്ടെടുപ്പ് ഫലങ്ങൾ അനുസരിച്ച്, ഓംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ 322 സീറ്റുകൾ നേടി. ഫലം പ്രഖ്യാപിച്ച 412 സീറ്റുകളിൽ 346 സീറ്റുകൾ എൻ‌എൽ‌ഡി നേടി . 64 ൽ സീറ്റുകളിലെ ഫലങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

തിരഞ്ഞെടുപ്പിലെ ഉന്നതവിജയം സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഓംഗ് സാൻ സൂകിക്ക് ലഭിച്ച അംഗീകാരമായി കാണുന്നു. റോഹിംഗ്യൻ വംശജർക്കെതിരായ അടിച്ചമർത്തൽ നടപടികൾ അന്താരാഷ്ട തലത്തിൽ സൂകിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നു എങ്കിലും മ്യാൻമാർ ജനതയുടെ പിന്തുണ അവരുടെ നടപടികൾക്കുണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ വിജയം.

മ്യാൻമർ ജനത 50 വർഷത്തോളം കർശനമായ സൈനിക ഭരണത്തിൻ കീഴിലായിരുന്നു. വർഷങ്ങളോളം നീണ്ട ജനാധിപത്യ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയ ഓംഗ് സാൻ സൂകി 2011 ലെ ആദ്യ തിരഞ്ഞെടുപ്പ് വരെ വീട്ടുതടങ്കലിൽ ആയിരുന്നു. ആ തിരഞ്ഞെടുപ്പിന്റെ ഫലമായി സൂകിയുടെ നേതൃത്വത്തിൽ ആദ്യ ജനാധിപത്യ സർക്കാർ അധികാരത്തിലേറി എങ്കിലും പട്ടാളത്തിന്റെ കൈ കടത്തൽ സുരക്ഷ പ്രതിരോധം എന്നീ മേഖലകളിൽ ഇപ്പോഴുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.