വീട്ടിലെ പരിമിതമായ സ്ഥലത്ത് വളരെ എളുപ്പത്തില്‍ ഇനി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിർമിക്കാം

വീട്ടിലെ പരിമിതമായ സ്ഥലത്ത് വളരെ എളുപ്പത്തില്‍ ഇനി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിർമിക്കാം

മനോഹരമായ ഒരുവീട് എന്ന് പറയുമ്പോൾ നമ്മുടെ ചിന്തയിലേക്ക് ആദ്യം ഓടിയെത്തുന്നത് പൂക്കളും ചെടികളുമായി ഹരിതാഭമായി നില്‍ക്കുന്ന വീട് തന്നെയാണ്. പക്ഷെ പൂന്തോട്ടങ്ങള്‍ നട്ടു വളര്‍ത്തിയുണ്ടാക്കാനുള്ള സ്ഥലത്തിന്റെ ലഭ്യത കുറവാണ് ഗാര്‍ഡനിങ് എന്ന ആശയത്തില്‍ നിന്ന് മിക്കവരെയും പിന്നോട്ട് വലിക്കുന്നത്.

എന്നാല്‍ വളരെ പരിമിതമായ സ്ഥലത്ത് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്. ഫ്‌ലാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ കഴിയുക.

ഔട്ട്‌ഡോര്‍ ആയും ഇന്‍ഡോര്‍ ആയും നമുക്ക് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യാം. ചെടികളുടെ വളര്‍ച്ചയ്ക്കു വേണ്ടി നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കണമെന്നേയുള്ളൂ. മതില്‍, അകത്തെ ചുമരുകള്‍, നടുമുറ്റം തുടങ്ങി പലയിടത്തും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യാം. അനുയോജ്യമായ ഇടവും കാലാവസ്ഥയുമാണ് പ്രധാനം.

സെറ്റ് ചെയ്യേണ്ട വിധം

ഗാര്‍ഡന്‍ സെറ്റ് ചെയ്യാന്‍ അനുയോജ്യമായ ചുമര് തിരഞ്ഞെടുക്കുക. അതിനു ശേഷം ഫ്രെയിം ഉണ്ടാക്കണം. ഫ്രെയിമിനു പിറകില്‍ വയര്‍മെഷ് പിടിപ്പിക്കുക. അതിലേക്ക് പോട്ടുകള്‍ ഘടിപ്പിക്കുക.

മണ്ണ്, കൊക്കോപീറ്റ് അല്ലെങ്കില്‍ ചകിരിച്ചോര്‍, വെര്‍മിക്കുലൈറ്റ്, കംപോസ്റ്റ്, പെര്‍ലൈറ്റ് എന്നിവയടങ്ങുന്ന മിശ്രിതം പോട്ടില്‍ നിറയ്ക്കുക. വെര്‍മിക്കുലൈറ്റ് വെള്ളം വാര്‍ന്നു പോകാനും പെര്‍ലൈറ്റ് വെള്ളം തങ്ങിനില്‍ക്കാനുമാണ് ഉപയോഗിക്കുന്നത്. ആവശ്യാനുസരണം ഉപയോഗിക്കുക.

ചെടി നട്ടതിനു ശേഷം ഫ്രെയിമില്‍ ഘടിപ്പിക്കുക. നന്നായി നനയ്ക്കുക. ചെറിയ രീതിയിലുള്ളവയ്ക്ക് ഹാന്‍ഡ് സ്‌പ്രേയറും വലിയ തോതിലുള്ളവയ്ക്ക് ഡ്രിപ് ഇറിഗേഷനും ഉപയോഗിച്ച്‌ ചെടികള്‍ നനയ്ക്കാം. ചെടികള്‍ക്ക് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന അനുയോജ്യമായ ഇടം തിരഞ്ഞെടുക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.