ഒറ്റ ദിവസം ശ്രീലങ്കയില്‍ പെട്രോള്‍ വില ഉയര്‍ന്നത് 77 രൂപ, ഡീസലിന് 55 രൂപയുടെ വര്‍ധന

ഒറ്റ ദിവസം ശ്രീലങ്കയില്‍ പെട്രോള്‍ വില ഉയര്‍ന്നത് 77 രൂപ, ഡീസലിന് 55 രൂപയുടെ വര്‍ധന

കൊളംബോ: ശ്രീലങ്കയിലെ എണ്ണവിലയിലുണ്ടായ വര്‍ധനവ് കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍. ഒന്നും രണ്ടും രൂപയല്ല കൂടിയത്. ഒറ്റദിവസം കൊണ്ട് പെട്രോളിന് 77 രൂപയും ഡീസലിന് 55 രൂപയുമാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ എണ്ണക്കമ്പനിയായ സിലോണ്‍ പെട്രോളിയമാണ് വില വര്‍ധനവ് നടത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ് ലങ്കയിലെ പ്രധാന എണ്ണവിതരണകമ്പനി. ഐഓസി വില വര്‍ധിപ്പിച്ചതോടെയാണ് ശ്രീലങ്കയിലെ എണ്ണവില ഉയര്‍ന്നത്.

ശ്രീലങ്കയില്‍ പെട്രോളിന് ശ്രീലങ്കന്‍ രൂപയില്‍ ലിറ്ററിന് 254 രൂപയും, പെട്രോളിന് 176 രൂപയുമായി. ഫ്ളെക്സിബിള്‍ എക്സ്ചേഞ്ച് റേറ്റ് പ്രഖ്യാപിക്കാനുള്ള ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന വില വര്‍ധന. ഇതിനേ തുടര്‍ന്ന് വ്യാഴാഴ്ചയോടെ ശ്രീലങ്കന്‍ രൂപയുടെ മൂല്യം 30 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.

അടുത്ത കാലത്തായി ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി വളരെ ദയനീയമാണ്. രണ്ടു മാസം മുമ്പ് സാമ്പത്തിക അടിയന്താരവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിദേശ നാണ്യത്തില്‍ വന്‍ കുറവ് വന്നതോടെ ഇറക്കുമതി പോലും നിലച്ചിരുന്നു. ചൈനയുമായുള്ള കൂട്ടുകെട്ടാണ് ലങ്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ലങ്കയില്‍ പതിവായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.