റിയാദ്: തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്ക് വിധിച്ച 81 പേരുടെ ശിക്ഷ നടപ്പാക്കി സൗദി അറേബ്യ. ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ, യെമനിലെ ഹൂതി വിമതര്‍ ഭീകരവാദികളും വധശിക്ഷക്ക് വിധേക്കപ്പെട്ടവരിലുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. എല്ലാവര്‍ക്കുമെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സൗദി 10 വര്‍ഷമായി തടവിലായിരുന്ന ബ്ലോഗര്‍ റൈഫ് ബദ്‌വിയെ സൗദി ഭരണകൂടം വിട്ടയച്ചു. ഭരണകൂടത്തെ വിമര്‍ശിച്ചതിനായിരുന്നു ഇയാളെ തടവിലാക്കിയത്.
വധശിക്ഷയ്ക്ക് ഇരയാക്കപ്പെട്ടവര്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു. കുറ്റവാളികള്‍ സുരക്ഷാ സേനയിലെ അംഗങ്ങളെ കൊലപ്പെടുത്തിയെന്നും രാജ്യത്തേക്ക് ആയുധങ്ങള്‍ കടത്തിയെന്നും എസ്പിഎ കൂട്ടിച്ചേര്‍ത്തു. 81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്.
വധശിക്ഷക്ക് വിധേയരായവരെയെല്ലാം കോടതികളില്‍ വിചാരണ ചെയ്ത ശേഷമാണ് ശിക്ഷയ്ക്ക് വിധേയനാക്കിയത്. വിവിധ ഘട്ടങ്ങളിലായി 13 ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാണ് വിചാരണ നടന്നതെന്നും എസ്പിഎ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് സൗദ്യ അറേബ്യ. എന്നാല്‍ ഇത്രയും പേരെ ഒരുമിച്ച് വധിക്കുന്നത് ഇത് ആദ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.