മണിപ്പൂരില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ജെഡിയു; രണ്ട് സ്വതന്ത്രരരും ഒപ്പം കൂടും

മണിപ്പൂരില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ജെഡിയു; രണ്ട് സ്വതന്ത്രരരും ഒപ്പം കൂടും

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപിക്ക് കൂടുതല്‍ പിന്തുണ. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും രണ്ട് സ്വതന്ത്രരരുമാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്‍ഡിഎ സഖ്യകക്ഷിയാണെങ്കിലും മണിപ്പൂരില്‍ ബിജെപിയും ജെഡിയുവും വേര്‍പിരിഞ്ഞായിരുന്നു മല്‍സരിച്ചിരുന്നത്. ചരിത്രത്തിലാദ്യമായി ഇത്തവണ ജെഡിയുവിന് മണിപ്പൂരില്‍ ആറ് സീറ്റ് ലഭിച്ചിരുന്നു. നേരത്തെ നഗ പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിക്ക് പിന്തുണ അറിയിച്ചിരുന്നു.

ജെഡിയു ദേശീയ ഓഫീസ് സെക്രട്ടറി മുഹമ്മദ് നിസാറാണ് ബിജെപിക്കുള്ള പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മണിപ്പൂരിലെ ജനങ്ങളുടെ താല്പര്യ പ്രകാരമാണ് തങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുന്നതെന്നായിരുന്നു അദേഹത്തിന്റെ പ്രസ്താവന. ബിജെപിക്ക് ഒപ്പമുള്ള എന്‍പിഎഫ് 2017 മുതല്‍ അവര്‍ക്കൊപ്പമുള്ള പാര്‍ട്ടിയാണ്. മറ്റൊരു സഖ്യകക്ഷിയായ എന്‍പിപിയെ പക്ഷേ ബിജെപി ഇത്തവണ അടുപ്പിച്ചേക്കില്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളരാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എന്‍പിപി നിലവില്‍ നാഗാലന്‍ഡില്‍ ഭരണത്തിലുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍തിരിക്കുന്ന പ്രവര്‍ത്തന രീതിയാണ് അവരുടേത്. 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 32 സീറ്റ് ജയിച്ചാണ് ബിജെപി അധികാരത്തില്‍ രണ്ടാംവട്ടവും തിരിച്ചെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.