കീവ്:ലിവിവ് നഗരത്തിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ റഷ്യയുടെ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു; 134 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഉക്രെയ്ന്‍ സ്ഥിരീകരിച്ചു.സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള അന്താരാഷ്ട കേന്ദ്രമാണ് റഷ്യ ആക്രമിച്ചതെന്ന് ഉക്രെയ്ന്‍ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ് അറിയിച്ചു.
ഇന്റര്‍നാഷണല്‍ പീസ് കീപ്പിംഗ് ആന്‍ഡ് സെക്യൂരിറ്റി സെന്റര്‍ എന്ന് ഉക്രെയ്ന്‍ പറഞ്ഞിരുന്ന ഈ കേന്ദ്രത്തിലേക്ക് ഉക്രേനിയന്‍ സൈനികരെ പരിശീലിപ്പിക്കുന്നതിനായി അമേരിക്കയും നാറ്റോയും ഇന്‍സ്ട്രക്ടര്‍മാരെ അയച്ചിരുന്നു. അന്താരാഷ്ട്ര നാറ്റോ അഭ്യാസങ്ങള്‍ക്കും ആതിഥേയത്വം വഹിച്ചിരുന്ന തന്ത്ര പ്രധാന സ്ഥലമാണിത്.
പോളിഷ് അതിര്‍ത്തിയില്‍ നിന്ന് 12 കിലോ മീറ്റര്‍ അകലെയുള്ള ഗാരിസണ്‍ നഗരമായ യാവോറിവിലെ ബേസില്‍ ഇന്ന് രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായി. റഷ്യന്‍ സൈന്യം 30 ലധികം ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചെന്ന് എല്‍വിവ് മേഖലയുടെ ഗവര്‍ണര്‍ മാക്‌സിം കോസിറ്റ്‌സ്‌കി പറഞ്ഞു.ഉക്രെയ്‌നിന്റെ പോളണ്ടുമായുള്ള അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയാണ് യാവോറിവ് മിലിട്ടറി റേഞ്ച് സ്ഥിതി ചെയ്യുന്നത്.
'റഷ്യയുടെ അധിനിവേശം ആരംഭിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. റഷ്യന്‍ വ്യോമാക്രമണങ്ങള്‍ ഇപ്പോള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തേയ്ക്കാണ്. അതായത്, ലിവിവ് നഗരത്തിനും ഉക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിക്കും സമീപമുള്ള പ്രദേശങ്ങള്‍', ഒലെക്‌സി റെസ്‌നിക്കോവ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.