ന്യൂയോര്‍ക്ക്: ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നത് ആശങ്കയാകുന്നു. ചൈനയിലും അമേരിക്കയിലുമാണ് കോവിഡ് വ്യാപനം വീണ്ടും വന്നിരിക്കുന്നത്. നിലവില്‍ ഭയക്കേണ്ട സാഹചര്യം ഇല്ലെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകുമോയെന്ന ആശങ്ക ശക്തമാണ്. ചൈനയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് നിലവില്‍ വന്നു കഴിഞ്ഞു. പല വലിയ നഗരങ്ങളിലും ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ്.
കോവിഡ് കേസുകളിലുണ്ടാകുന്ന പുതിയ വര്‍ധന ഇന്ത്യയെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടാം തരംഗത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായതും വലിയൊരു ശതമാനം വാക്സിനേഷനിലൂടെ പ്രതിരോധശേഷി നേടിയതും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
കോവിഡില്‍ നിലവിലെ സ്ഥിതിഗതികള്‍ ഓരോ പ്രദേശത്തിനും ഓരോ രാജ്യത്തിനും വ്യത്യസ്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നു. ഒമിക്രോണ്‍ വ്യാപനത്തിലുള്ള കാലതാമസം, ബിഎ2 വകഭേദത്തിന്റെ വ്യാപനം, കൊവിഡ് നിയന്ത്രണങ്ങളിലെ അലംഭാവം എന്നിവയെല്ലാമാണ് ഇപ്പോള്‍ ചൈനയിലും അമേരിക്കയിലും കേസുകളുടെ വര്‍ധനവിന് കാരണം.
യുകെയിലും ജര്‍മനിയിലും ഒമിക്രോണിന്റെ വകഭേദമായ ബി.എ.2 ആണ് പുതിയ കേസുകളില്‍ കാണപ്പെടുന്നത്. ഇവിടങ്ങളില്‍ 50 ശതമാനം കേസുകള്‍ക്കും കാരണമാകുന്നത് ബി.എ.2 വകഭേദമാണ്. യുകെയിലും കോവിഡ് വ്യാപനം അതിവേഗമാണ്. ചൈനയില്‍ രാജ്യവ്യാപകമായി കുറഞ്ഞത് 13 നഗരങ്ങളെങ്കിലും പൂര്‍ണമായും ലോക്ഡൗണിലാണെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.