കൊച്ചിയില്‍ വന്‍ ലഹരിവേട്ട: വിദേശത്ത് നിന്ന് പാഴ്‌സലായി ഹഷിഷ് ഓയിലും എം.ഡി.എം.എയും; കോഴിക്കോട് സ്വദേശി പിടിയില്‍

കൊച്ചിയില്‍ വന്‍ ലഹരിവേട്ട: വിദേശത്ത് നിന്ന് പാഴ്‌സലായി ഹഷിഷ് ഓയിലും എം.ഡി.എം.എയും; കോഴിക്കോട് സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചിയിലും കോഴിക്കോട്ടും വന്‍ലഹരി വേട്ട. കസ്റ്റംസ് യൂണിറ്റില്‍ നിന്ന് വന്ന പാഴ്‌സലുകളില്‍ നിന്നാണ് ഹഷിഷ് ഓയിലും എം.ഡി.എം.എയും കൊക്കൈയ്‌നും പിടികൂടിയത്. 97 എല്‍.എസ്.ഡി സ്റ്റാംപുകളും പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഖത്തര്‍, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് പാഴ്‌സല്‍ എത്തിയത്. എല്‍.എസ്.ഡി സ്റ്റാംപുകളാണ് കൊച്ചിയില്‍ പിടിച്ചെടുത്തത്. പാഴ്‌സലിലെ മേല്‍വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണ് കോഴിക്കോട്ട് നിന്ന് ലഹരി മരുന്ന് കണ്ടെടുത്തത്.

കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്‌സലുകള്‍ എത്തിയത്. കോഴിക്കോട് സ്വദേശി ഫസലുവിനെ എക്‌സൈസ് പിടികൂടി. കൊച്ചി എക്‌സൈസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാങ്കാവിലെ ഒരു വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. ഇയാളുമൊത്ത് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.