ഗൂഢാലോചന കേസ്: ദിലീപിനെ വിളിച്ചവരില്‍ ഡി ഐ ജിയും; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ഗൂഢാലോചന കേസ്: ദിലീപിനെ വിളിച്ചവരില്‍ ഡി ഐ ജിയും; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിനെ വിളിച്ചവരില്‍ ഡി ഐ ജിക്കും പങ്ക്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചതിന്റെ രേഖകള്‍ പുറത്തായി.

ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപുമായി സംസാരിച്ചത് നാല് മിനിറ്റ് 12 സെക്കന്‍ന്റ്. ജനുവരി എട്ടിന് വാട്‌സ് ആപ് കോള്‍ വഴിയായിരുന്നു രഹസ്യ സംഭാഷണം. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോണ്‍ കൈമാറിയത്. അഭിഭാഷകനുമായി ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഇവര്‍ ഫോണില്‍ സംസാരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപിന് ചോര്‍ത്തി നല്‍കിയിരുന്നോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

അതേസമയം ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദിലീപിന്റെ വിശദീകരണം.ഫോണില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപ് പറയുന്നത്. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.