ജനീവ : കോവിഡിന്റെ പുതിയ കേസുകളില്‍ ഉടന്‍ തന്നെ വന്‍ വര്‍ധനയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ്. കോവിഡ് വ്യാപനം വീണ്ടും ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. കോവിഡിന്റെ ഒരു തരംഗം കൂടി നാം പ്രതീക്ഷിക്കണം. പ്രത്യേകിച്ച് അത് ബാധിക്കാന്‍ പോകുന്നത് ഏഷ്യന്‍ രാജ്യങ്ങളെയായിരിക്കും. ഈ മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ കാര്യമായി തന്നെ കരുതല്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പല രാജ്യങ്ങളിലും കോവിഡ് പരിശോധന കുറവായതിനാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം എല്ലായിടത്തും കുറവാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ ഈ കാണുന്നത് വലിയൊരു മഞ്ഞു മലയുടെ അഗ്രം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.
കോവിഡിന്റെ കാര്യത്തില്‍ എല്ലാ രാജ്യങ്ങളും ജാഗരൂകരായിരിക്കണം. വാക്സിനേഷനും ടെസ്റ്റുകളും തുടരണം. ആരോഗ്യ പ്രവര്‍ത്തരുടെയും പ്രായമായവരുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച മാത്രം എട്ടു ശതമാനം വര്‍ധനയാണുണ്ടായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ മുന്നറിയിപ്പ്. കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞിരിക്കുന്നത് ആശ്വാസകരമാണ്. മരണ നിരക്ക് ഏകദേശം 17 ശതമാനം കുറഞ്ഞുവെന്നാണ് സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച മാത്രം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തിലധികം കേസുകളാണ്. തൊട്ടു മുമ്പത്തെ ദിവസത്തെ കണക്കിന്റെ ഇരട്ടിയാണിത്. 17 ദശലക്ഷം ജനസംഘ്യയുള്ള ഷെന്‍ഷന്‍ നഗരമുള്‍പ്പടെ ചൈനയുടെ ചില നഗരങ്ങള്‍ ലോക്ഡൗണിലാണ്. അതേസമയം ഇന്ത്യയുടെ ദിനം പ്രതിയുള്ള കേസുകള്‍ ഇപ്പോഴും 3000ല്‍ താഴെ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.