ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കാഷ്മീരില്‍ ഭീകരവാദം വന്‍തോതില്‍ കുറഞ്ഞു

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കാഷ്മീരില്‍ ഭീകരവാദം വന്‍തോതില്‍ കുറഞ്ഞു

ശ്രീനഗര്‍: മോഡി സര്‍ക്കാര്‍ റാദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 ന് ശേഷം കാഷ്മീര്‍ താഴ് വരയില്‍ ഭീകരവാദവും നുഴഞ്ഞുകയറ്റവും വന്‍ തോതില്‍ കുറഞ്ഞതായി സിആര്‍പിഎഫ് ഡിജി കുല്‍ദീപ് സിംഗ്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ രൂപപ്പെട്ടതോടെ തീവ്രവാദത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായും അദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 175 ഭീകരരെ സൈന്യം വധിച്ചു.

183 ഭീകരര്‍ കഴിഞ്ഞ വര്‍ഷം സിആര്‍പിഎഫിന്റെ പിടിയില്‍ ആയെന്നും കുല്‍ദീപ് സിംഗ് വ്യക്തമാക്കി. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ 12 സേനാംഗങ്ങള്‍ക്കാണ് ഈ വര്‍ഷം ജീവന്‍ നഷ്ടമായത്. ഭീകരാക്രമണങ്ങളില്‍ 169 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കാഷ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലായി 415 ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

യുവാക്കളിലും കുട്ടികളിലും ഇന്ത്യ വിരുദ്ധ മനോഭാവം കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് കുല്‍ദീപ് സിംഗ് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കാഷ്മീരില്‍ വലിയ ഭീകരാക്രമണങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ലുലു ഗ്രൂപ്പ് അടക്കമുള്ള വന്‍കിട കമ്പനികള്‍ ജമ്മു കാഷ്മീരില്‍ വന്‍ നിക്ഷേപം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.