വീട്ടുവരാന്തയില്‍ വച്ച് മൂന്നു വയസുകാരിക്കു നേരേ കംഗാരുവിന്റെ ആക്രമണം

വീട്ടുവരാന്തയില്‍ വച്ച് മൂന്നു വയസുകാരിക്കു നേരേ  കംഗാരുവിന്റെ ആക്രമണം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് മൂന്നു വയസുകാരിക്കു നേരേ കംഗാരുവിന്റെ ആക്രമണം. തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആര്‍മിഡെയ്‌ലിലെ ജനവാസ മേഖലയിലാണു സംഭവം.

വീട്ടിന്റെ പിന്നിലെ വരാന്തയില്‍ വച്ചാണ് കുട്ടിയെ കംഗാരു ആക്രമിച്ചത്. പിന്നിലെ പോര്‍ച്ചിലേക്കെത്തിയ കംഗാരുവിന്റെ ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കാണു പരിക്കേറ്റത്. ഇതുകൂടാതെ കഴുത്തിനു പിന്നിലും കൈക്കും പരിക്കേറ്റിട്ടുണ്ട്.

അടിയന്തര സേവന വിഭാഗം വീട്ടില്‍ എത്തുമ്പോള്‍ കുട്ടി പരിഭ്രാന്തയായിരുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സിലെ ബ്രയാന്‍ ലാക്കിന്‍ പറഞ്ഞു. വന്യജീവികളുടെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിക്ക് പാരാമെഡിക്കല്‍ വിഭാഗം വീട്ടില്‍വച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ അര്‍മിഡെയ്‌ലിലെ വിമാനത്താവളത്തില്‍ കൊണ്ടുവന്ന് ന്യൂകാസിലിലെ ജോണ്‍ ഹണ്ടര്‍ ആശുപത്രിയിലെത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.