ബുര്‍ഖ ധരിച്ച സ്ത്രീ ഹോളി ആഘോഷിക്കുന്ന ചിത്രം; ബി.ബി.സിക്കെതിരെ രോഷം ചൊരിഞ്ഞ് ഇസ്ലാമിസ്റ്റുകള്‍

 ബുര്‍ഖ ധരിച്ച സ്ത്രീ ഹോളി ആഘോഷിക്കുന്ന ചിത്രം; ബി.ബി.സിക്കെതിരെ രോഷം ചൊരിഞ്ഞ് ഇസ്ലാമിസ്റ്റുകള്‍

ന്യൂഡല്‍ഹി : ഹോളി ആംശസകള്‍ നേര്‍ന്ന് ബിബിസി പങ്ക് വച്ച ചിത്രം മത വിരുദ്ധമാണെന്ന രൂക്ഷ വിമര്‍ശനവുമായി തീവ്ര ഇസ്ലാമിസ്റ്റുകള്‍. ബുര്‍ഖ ധരിച്ച മുസ്ലീം സ്ത്രീ, ഇതര സമുദായക്കാര്‍ക്കൊപ്പം കടും നിറങ്ങള്‍ വിതറി ഹോളി ആഘോഷിക്കുന്ന ചിത്രത്തെച്ചൊല്ലിയാണ് സാമൂഹിക മധ്യമങ്ങളിലെ ഉറഞ്ഞുതുള്ളല്‍.

രാജ്യം ഐശ്വര്യപൂര്‍ണ്ണമായ ഹോളി ഉത്സവം ആഘോഷിക്കുമ്പോള്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാജ്യത്തിന് ആശംസകള്‍ നേരുന്നതായുള്ള വാര്‍ത്തയോടൊപ്പം ബിബിസി ഹിന്ദി കൊടുത്ത ഫോട്ടായാണ് തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് ഇഷ്ടപ്പെടാതെ പോയത്. വര്‍ണ്ണോത്സവത്തിന്റെ പൊതു സ്വീകാര്യത തെളിയിക്കാന്‍ ബിബിസി ലക്ഷ്യമിട്ട ചിത്രം ഉപയോഗിച്ചതിലൂടെ ചാനലിന്റെ 'സംഘി' അജണ്ട വെളിച്ചത്തുവന്നെന്നും ബിബിസിയില്‍ ജോലി ചെയ്യുന്ന ബ്രാഹ്‌മണരാണ് ഇതിനു പിന്നിലെന്നുമുള്ള ആരോപണം പലരും ഉയര്‍ത്തി.

മുസ്ലീങ്ങള്‍ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ബിബിസിക്ക് ഭ്രാന്ത് പിടിച്ചോ , ഹിന്ദു സ്ത്രീകള്‍ക്കും ഇത് സംഭവിച്ചാല്‍ എന്ത് സംഭവിക്കും എന്നൊക്കെയാണ് പലരുടെയും ചോദ്യങ്ങള്‍.അജ്ഞാതനായ പുരുഷന്‍ ഒരു മുസ്ലീം സ്ത്രീയുടെ കവിളില്‍ തൊടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ 'സാഹോദര്യം' കണ്ടെത്താന്‍ കഴിയുമെന്നാണ് മുഹമ്മദ് വക്കീല്‍ ഖാന്‍ എന്നയാളുടെ ചോദ്യം.

മാധ്യമ സ്ഥാപനത്തെ ദുരുപയോഗം ചെയ്ത് മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്നുവെന്നാണ് മുഖ്യ ആരോപണം. ട്വീറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം തീര്‍ത്തും വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമാണെന്നും ചിലര്‍ പറയുന്നു.' വിദ്വേഷവും അഴുക്കും പങ്കുവെക്കുന്ന ആഘോഷം' ബിബിസി സാര്‍വത്രികമാക്കി മാറ്റിയെന്നും ഹോളി ഹിന്ദു ആഘോഷമാണെന്നും പ്രസ്താവിച്ച ഇസ്ലാമിസ്റ്റുകള്‍ ചിത്രം നീക്കം ചെയ്യണമെന്ന് ബിബിസിയോട് ആവശ്യപ്പെട്ടു.ഇത്തരത്തില്‍ ഒരു മുസ്ലീം സ്ത്രീയുടെ ചിത്രം നല്‍കാന്‍ ബിബിസിയ്ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന ചോദ്യവുമുന്നയിച്ചു പല ട്വീറ്റുകളിലും.

മാധ്യമങ്ങള്‍ പുറത്തുവിടുന്ന ചിത്രങ്ങള്‍ ഇസ്ലാമിസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം, ഒരു ഇസ്ലാം വേഷധാരി കൊറോണ വൈറസ് പരിശോധനയ്ക്കു വിധേയനാകുന്നതിന്റെ പ്രതിനിധാന സ്വഭാവമുള്ള ചിത്രം പിന്‍ വലിപ്പിക്കാന്‍ എന്‍ ഡി ടിവിക്കുമേല്‍ കനത്ത ഭീഷണി ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.