പെഗാസസിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തമ്മിലടി; മമതയ്‌ക്കെതിരേ ചന്ദ്രബാബു നായിഡു

പെഗാസസിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തമ്മിലടി; മമതയ്‌ക്കെതിരേ ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് കിട്ടിയ ആയുധം പരസ്പരം പ്രയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെ പേരിലാണ് പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസും തെലുങ്കു ദേശവും കൊമ്പു കോര്‍ക്കുന്നത്.

ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കിയ അന്ധ്രപ്രദേശിലെ മുന്‍ സര്‍ക്കാര്‍ ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. ഇതാണ് തെലുങ്കുദേശത്തെ ചൊടിപ്പിച്ചത്. മമത ബാനര്‍ജി കള്ളത്തരം പ്രചരിപ്പിക്കുന്നുവെന്നാണ് ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷ് പ്രതികരിച്ചത്. സംസ്ഥാനത്തിന് പെഗസസ് സോഫ്റ്റ്‌വെയര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും വാങ്ങിയിരുന്നില്ലെന്ന് നായിഡു സര്‍ക്കാറില്‍ ഐടി മന്ത്രിയായിരുന്ന ലോകേഷ് വ്യക്തമാക്കി.

തന്റെ സര്‍ക്കാറിന് പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ വാഗ്ദാനം ചെയ്തതായി ബംഗാള്‍ നിയമസഭയില്‍ മമത ബാനര്‍ജി വെളിപ്പെടുത്തിയിരുന്നു. ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറാന്‍ അനുവാദമില്ലാത്തതിനാല്‍ വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്ന് മമത അവകാശപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.