ന്യുഡല്‍ഹി: പഞ്ചാബിലെ എഎപി എംഎല്‍എമാരുമായി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് ഇന്ന് കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കൂടിക്കാഴ്ച നടത്തുന്നത്.
117 അംഗ നിയമസഭയില്‍ 92 സീറ്റുകളില്‍ വിജയിച്ചാണ് എഎപി പഞ്ചാബില്‍ ചരിത്ര വിജയം നേടിയത്. മാര്‍ച്ച് 16നായിരുന്നു മുഖ്യമന്ത്രി ഭഗ്വന്ത് മന്നിന്റെ സത്യപ്രതിജ്ഞ. 17ന് പത്ത് പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പത്ത് മന്ത്രിമാരില്‍ ഒരു വനിതയാണ് മന്നിന്റെ മന്ത്രിസഭയിലുള്ളത്. പ്രതിപക്ഷ നേതാവായ ഹര്‍പാല്‍ സിങ് ചീമ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിമാരായത്.
കോണ്‍ഗ്രസിനും ബിജെപിക്കും പിന്നാലെ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മൂന്നാമത്തെ പാര്‍ട്ടികൂടിയാണ് എഎപി. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അടിത്തറ വ്യാപിപ്പിക്കുകയാണ് ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.