ജനീവ: കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നതായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം തെറ്റാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പരിശോധനകള്‍ കുറച്ചതില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി കോവിഡ് സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി.
ഒമിക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള തെറ്റായ പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും അവര്‍ കൂട്ടിച്ചേർത്തു .
കോവിഡ് പരിശോധനകള്‍ ഗണ്യമായി കുറഞ്ഞിട്ടും കഴിഞ്ഞാഴ്ച കോവിഡ് കേസുകളില്‍ എട്ടുശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത് ഗൗരവമായി കാണേണ്ടതാണ്. പരിശോധനകളില്‍ 99.9 ശതമാനവും ഒമിക്രോണ്‍ ആണ്. ഇതില്‍ 75 ശതമാനവും ഒമിക്രോണിന്റെ ബിഎ. ടു വകഭേദം ബാധിച്ച കേസുകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പരിശോധന കുറഞ്ഞതില്‍ ആശങ്ക രേഖപ്പെടുത്തിയ ലോകാരോഗ്യസംഘടന നിരീക്ഷണം ശക്തമാക്കാന്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഗുരുതരാവസ്ഥയിലാകുന്നത് തടയുന്നതിനായി വാക്‌സിനേഷന് പ്രാധാന്യം നല്‍കണമെന്നും മരിയ വാന്‍ നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.