മരണവാറണ്ടു കിട്ടിയ മരങ്ങൾ

മരണവാറണ്ടു കിട്ടിയ മരങ്ങൾ

വിറകിനും വീട്ടുപകരണങ്ങൾക്കുമപ്പുറത്ത്, മരം തരുന്ന വരങ്ങൾ തിരയുവാൻ ഒരു സുദിനമുണ്ട്, ഐക്യ രാഷ്ട്രസംഘടന ലോകവനദിനമായി ആചരിക്കുന്ന മാർച്ച് 21. അന്താരാഷ്ട്ര വനവർഷമായി ആചരിക്കപ്പെടുന്ന 2011-ലെ വനദിനം പ്രത്യേക പ്രാധാന്യം നൽകി നാം ആചരിക്കുകയുണ്ടായി.

വനങ്ങൾ സുന്ദരമായ കാഴ്ചയാണല്ലാവർക്കും. കാഴ്ചയുടെ സുഖം തരുന്നതിനപ്പുറത്ത് കഠിനാധ്വാ നത്തിന്റെ കഥയെഴുതുന്നുണ്ട്, ഓരോ മരവും. ലോകത്തിലെ എല്ലാ മഹാവനങ്ങളും പ്രകൃതിയുടെ ആതു രാലയങ്ങളാണ്. ഒരു ആശുപത്രി, രോഗിയായ മനുഷ്യന് എന്തു നൽകുന്നുവോ, അതുതന്നെയാണ് വന ങ്ങൾ ഭൂമിക്കു നൽകുന്നതും. ഭൂമിയുടെ രോഗങ്ങൾക്ക് മരുന്നു നൽകി സുഖപ്പെടുത്തുന്ന ഈ ആതുരാലയ ങ്ങളുടെ സേവനം മറക്കുന്ന മനുഷ്യൻ തന്റെ അന്ത്യശ്വാസം വലിക്കാൻ ആരംഭിക്കുകയാണ്.

മരം തരുന്ന വരങ്ങളെ ഓർക്കാനുള്ളതാണ് ലോക വനദിനം. ഭൂമിക്കു ജീവവായു ശുദ്ധീകരിച്ചു നൽകി, ഭൂമിക്കു വിശക്കുമ്പോൾ ഫലമൂലാദികൾ നൽകി, ഭൂമിക്കു വിയർക്കുമ്പോൾ തളിർച്ചില്ലകളുടെ തണൽ നൽകി, വിളകൾക്കു വിളയാൻ വളമുള്ള മണ്ണു നൽകി, മനം കുളിർക്കുന്ന വിണ്ണു കാണാൻ കുളിർച്ചോലയുടെ കണ്ണു നൽകി, സർവ ജീവജാലങ്ങൾക്കും വീടു നൽകി. വനം ഭൂമിയുടെ ധനമായി, ധ്യാനമായി! ജൈവവൈവിധ്യ ങ്ങളുടെ ഈ ധാന്യപ്പുരകൾ ഇന്ന അപായക്കയങ്ങളുടെ വക്കിലെത്തി നിൽക്കുമ്പോഴാണ് നമ്മൾ ലോകവ നദിനം ആഘോഷിക്കുന്നത്.

പ്രപഞ്ചത്തിന്റെ ആരോഗ്യപരിപാലനം നിർവഹിക്കുന്ന ആതുരാലയങ്ങളായിട്ടും, മനുഷ്യന്റെ അധിനി വേശഭ്രമത്തിന്റെ ഇരയായി ദുരിതമേറ്റുവാങ്ങുന്ന ലോകത്തിലെ മഹാവനങ്ങളുടെ അരികുചേർന്ന് അല്പം നടന്നുകൊണ്ടാവാം നമുക്ക് ഇക്കൊല്ലത്തെ വനദിനമനനങ്ങൾ.

മരങ്ങൾക്കു മനുഷ്യൻ മരണവാറണ്ടു നൽകിയിരിക്കുന്നു, എന്നെ വേദനിപ്പിക്കുന്ന കഥയാണ് വനങ്ങൾക്കു പറയാനുള്ളത്. ഒരു ലക്ഷം ഏക്കറുകളിലായി വ്യാപിച്ചു വളർന്ന ലോക പ്രശസ്തമായ ഷെർവുഡ് വനത്തിന്റെ നിലവിളിയാണ് ആദ്യം കേൾക്കുന്നത്. ഇന്ന് 450 ഏക്കറുകളിലേക്ക് ചുരങ്ങിയ ഷെർവുഡ് വനത്തിന്റെ ബാക്കി മുഴുവൻ മനുഷ്യന്റെ ആർത്തിയിൽ ചാമ്പലായി. ക്രിസ്മസ് ട്രീ എന്ന പേരിൽ മനുഷ്യന് നയനസുഖം പകർന്ന ഫിർമരങ്ങൾ 1950 മുതൽ അഡൽഗിഗ് എന്ന പ്രാണിയുടെ ആക്രമണത്തിൽ മരിച്ചുവീഴു കയാണ്. മനുഷ്യന്റെ അശ്രദ്ധകൊണ്ട്, ഫിർമരങ്ങളെപ്പോലെ തന്നെ വൂളി അഡൽഗിഡ് എന്ന പ്രാണിക്കുട്ടത്തിന്റെ തീറ്റഭാന്തിന് ഇരയായി മരിക്കുകയാണ് വടക്കൻ അമേരിക്കയിലെ അപ്പലാച്ചിയൻ വനങ്ങൾ.

കരയുടെ കരളും കടലിന്റെ ഉടലും തീർക്കുന്ന മേഘവനങ്ങൾ ഏഷ്യയിലും മധ്യ അമേരിക്കയിലും, നില നില്പിനായി നിലവിളിക്കുകയാണ്. മേഘവനങ്ങളുടെ യുദ്ധഭൂമിയായ ഗ്വാട്ടിമാല പ്രദേശങ്ങൾ സത്വരമായ ലോകശ്രദ്ധ അർഹിക്കുന്നുണ്ട്. ഭൂമിയിലെ തന്നെ ഏറ്റവും പ്രായം കൂടിയ മരങ്ങളായ കാലിഫോർണിയായിലെ റെഡ് വുഡ് വനങ്ങളും അധിനിവേശത്തിന്റെ ഇരയായിക്കഴിഞ്ഞു അമേരിക്കയിൽ 170 ലക്ഷം ഏക്കറുകളി ലായി പടരുന്ന ടോങ്ഗാസ് വനങ്ങൾ അന്തരീക്ഷ താപനില നിയന്ത്രിക്കുന്ന നിർണായക ഘടകമായിട്ടും മൂന്നാം ലോകരാഷ്ട്രങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന വീട്ടുപകരണങ്ങളുടെ ഉടലാവാനാണ് ഇവയുടെ വിധി.

ബ്രിട്ടിഷ് കൊളംബിയയിലെ ഇൻലൻഡ് വനങ്ങളും പടിഞ്ഞാറൻ കാനഡയിലെ കരടിക്കാടുകളും വട ക്കൻ അമേരിക്കയിലെ ഒറിഗണ്ട് വനഭൂമിയും ആഫ്രിക്കയിലെ മാവു കാടുകളും, മൂവായിരം വർഷം ജീവി ക്കുന്ന ചിലിയിലെ അലേർസേ മരങ്ങളും ഹവായി ദ്വീപുകളിലെ മാവുകീ കുന്നുകളും പാപ്പുവ ന്യൂഗിനിയാ യിലെ മഴക്കാടുകളും മനുഷ്യന്റെ മരണ വാറണ്ടും കൈയ്യേറ്റുവാങ്ങി ചരമദിനത്തിലേക്ക് യാത്രചെയ്യുകയാ
ണ്.

ഒറീസയിലെ ഗഹിർമാതാ സാങ്ച്വറിയും, ആസാമിലെ മാനസ് വനവും അരുണാചലിലെ നമംതഫായും, ബീഹാറിലെ പാലാമുവും ഉൾപ്പെട്ട 1927-ലെ ഇന്ത്യൻ വനനിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഒട്ടേറെ വന പ്രദേശങ്ങളും ഇന്ന് കുത്തകമുതലാളിമാരുടെയും വ്യവസായ ഭീമൻമാരുടെയും നിർദയമായ ആക്രമണങ്ങ ളിൽ വിറച്ചു നിൽക്കുകയാണ്.

വൃക്ഷസൂതവും, അയ്യപ്പപ്പണിക്കരുടെ കാടെവിടെ മക്കളെ എന്ന കവിതയും, കെ. ജി.എസിന്റെ കൊച്ചിയിലെ വൃക്ഷങ്ങളും ചൊല്ലി നാം വീണ്ടും വനദിനമാചരിക്കും. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന വിഷയത്തെക്കുറിച്ച് പ്രസംഗമത്സരം നടത്തും. എന്നാൽ ഒരു മരം സ്വന്തം വീട്ടുമുറ്റത്തും സ്കൂൾ മുറ്റത്തും നട്ടുവളർത്തുന്ന ശീലം നമ്മിൽ പലരിലും ഇനിയും തുടങ്ങിയിട്ടില്ല. കേരളത്തിലെ 28.90 ശതമാനം വരുന്ന വനപ്രദേശം നമുക്കു പരിപാലിക്കാം. നമ്മുടെ പെരിയാർ വന്യജീവകേന്ദ്രവും സൈലന്റ് വാലിയും, പശ്ചിമഘട്ടങ്ങളും നമുക്ക് ധ്യാനമാക്കാം. നമ്മുടെ ആർത്തിതീർക്കാനുള്ള ധാന്യമാക്കാതിരിക്കാം.


ഫാ. റോയി കണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽനിന്ന്


ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.