പെട്രോള്‍, ഡീസല്‍ വില കൂട്ടി; വര്‍ധനവ് 137 ദിവസത്തിനു ശേഷം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് കൂടിയത് 50 രൂപ

പെട്രോള്‍, ഡീസല്‍ വില കൂട്ടി; വര്‍ധനവ് 137 ദിവസത്തിനു ശേഷം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് കൂടിയത് 50 രൂപ

ന്യൂഡല്‍ഹി: 137 ദിവസത്തിനു ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വര്‍ധന ഇന്ന് രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.

ഉക്രെയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെയാണ് രാജ്യത്തും പ്രതിഫലനം ഉണ്ടായത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മൂലം ഇന്ധന വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നില്ല. നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്.

കൊച്ചിയില്‍ പെട്രോള്‍ വില 104.31 ആയിരുന്നത് 87 പൈസ വര്‍ധിച്ച് 105.18ലെത്തി. ഡീസലിന് 91.55 രൂപയായിരുന്നത് 85 പൈസ വര്‍ധിച്ച് 92.40 രൂപയായി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും കുതിച്ചുയരുകയാണ്. ഒറ്റ ദിവസം കൊണ്ട് ഏഴു ശതമാനമാണ് വര്‍ധിച്ചത്.

പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപയാണ് അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.